നമ്പര്‍ തീരുന്നു; മൊബൈല്‍ നമ്പറുകള്‍ 11ലേക്ക്

മറ്റ് മാര്‍ഗങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്തവര്‍ഷം ഇന്ത്യയിലെ മൊബൈല്‍ വരിക്കാര്‍ക്ക് 11 ഓ 12 ഓ അക്കമുള്ള നമ്പര്‍ നല്‍കേണ്ടിവരുമെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കുന്നു.
നമ്പറുകള്‍ നൂറു കോടി കവിയുന്നതോടെ പുതിയ നമ്പറുകളിലേക്കു മാറേണ്ടിവരുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റോഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ ഡയറക്റ്റര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറയുന്നു. പുതിയ സാഹചര്യത്തെ എങ്ങനെ നേരിടണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. 11 അംഗ നമ്പറുകളിക്കേു മാറുകയാണ് ഒരു പോംവഴി. ദീര്‍ഘവീക്ഷണത്തോടെ 12 അക്ക നമ്പറുകള്‍ എന്ന നിര്‍ദേശവും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറയുന്നു.
പ്രത്യേക പരമ്പരയിലുള്ള ബാച്ചുകളായാണ് വിവിധ ടെലിഫോണ്‍ ഓപറേറ്റര്‍മാര്‍ക്ക് നമ്പറുകള്‍ അനുവദിക്കുന്നത്. ഇത് മുഴുവന്‍ ഫോണ്‍ നമ്പറായി ഉപയോഗിക്കാനാവില്ല. ഇപ്പോള്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വന്നതോടെ വ്യത്യസ്ത ഓപറേറ്റര്‍മാര്‍ക്കും ഒരേ സീരീസിലുള്ള നമ്പറുകളുണ്ട്.
നിലവിലെ നമ്പറുകളില്‍ ഒന്നോ രണ്ടോ അക്കങ്ങള്‍ വര്‍ധിപ്പിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യതകളാണ് ടെലികോം അധികൃതര്‍ ആരായുന്നത്. തത്കാലം ഉപയോഗിക്കാത്ത നമ്പറുകള്‍ കണ്ടെത്തി പുതിയ ഉപഭോക്താക്കള്‍ക്കു നല്‍കുക, പത്തു ലക്ഷത്തിലേറെ വരുന്ന ലാന്‍ഡ് ലൈന്‍ നമ്പറുകള്‍ മൊബൈലുകള്‍ക്കു മാറ്റി നല്‍കുക തുടങ്ങിയ ശുപാര്‍ശകള്‍ ട്രായ് മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിലൂടെ പുതിയ സാഹചര്യം നേരിടാന്‍ മന്ത്രാലയത്തിനു ആറു മാസം കൂടി സമയം കിട്ടിയേക്കും. ഈ രീതി സ്വീകരിക്കുന്ന പക്ഷം അടുത്ത വര്‍ഷം അവസാനത്തോടെയാവും പുതിയ നമ്പര്‍ സീരീസ് നിലവില്‍ വരിക..












Click it and Unblock the Notifications