കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസിഡന്റിനെ അപമാനിച്ച അവതാരകന്‍ അകത്ത്

  • By Nisha Bose
Google Oneindia Malayalam News

Jail
കെയ്‌റോ: ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അപമാനിച്ച ടെലിവിഷന്‍ അവതാരകന് തടവ് ശിക്ഷ. തൗഫിക് ഒകാഷയ്ക്കാണ് നാലു മാസത്തെ തടവ് ശിക്ഷ ലഭിച്ചത്. തന്റെ വാര്‍ത്താചാനലായ അല്‍ ഫരീനിലെ ടോക് ഷോയ്ക്കിടെ മുര്‍സിയെ വധിയ്ക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നതാണ് ഒകാഷയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ള കുറ്റം. ചാനല്‍ പരിപാടിയ്ക്കിടെ മുര്‍സിയും അദ്ദേഹത്തിന്റെ ഗ്രൂപ്പും മരണം അര്‍ഹിക്കുന്നുവെന്ന് ഒകാഷ പറഞ്ഞിരുന്നു. ഇതാണ് ജയിലേയ്ക്കുള്ള വഴി തുറന്നത്. തടവ് ശിക്ഷയ്‌ക്കൊപ്പം നൂറ് ഈജിപ്ഷ്യന്‍ പൗണ്ട് പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

വിവാദമായ ടോക് ഷോയ്ക്ക് ശേഷം ഒകാഷയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ടു കൊണ്ട് ഒട്ടേറെ പരാതികള്‍ കോടതിയ്ക്ക് ലഭിച്ചിരുന്നു. മുര്‍സി ഈജിപ്തിന്റെ പ്രസിഡന്റാണെന്നും അദ്ദേഹത്തെ അപമാനിയ്ക്കുക വഴി ഒകാഷ രാജ്യത്തെ ഒന്നാകെ അപമാനിച്ചിരിക്കുകയാണെന്നും പരാതിക്കാര്‍ കോടതിയെ അറിയിച്ചു. മുര്‍സിയെ കൊല്ലാന്‍ പ്രേരിപ്പിച്ചതിന്റെ പേരില്‍ ഒകാഷയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി കോടതിയുടെ പരിഗണനയിലുണ്ട്.

ഈജിപ്തിലെ മുന്‍ ഭരണാധികാരി ഹോസ്‌നി മുബാറക്കിന്റെ കാലത്ത് ഒകാഷയ്ക്ക് ഭരണത്തില്‍ നല്ല സ്വാധീനമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുമായും ഒകാഷയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച മുതല്‍ ഒകാഷയുടെ ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടിരുന്നെങ്കിലും കോടതി ഇത് റദ്ദാക്കി. ചാനലിന് തുടര്‍ന്ന് പ്രവര്‍ത്തിയ്ക്കാമെന്ന് കോടതി അറിയിച്ചു.

English summary
Tawfiq Okasha, whose show appears on his own channel, can appeal the sentence after paying 100 Egyptian pounds bail, a source in the court in southern Egypt said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X