തൃശ്ശൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. പെരിഞ്ഞനം സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ കൂടിയായ ഷാജി രാവിലെ പത്രവിതരണത്തിനായി പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.
പെരിഞ്ഞനം മൃഗാശുപത്രിക്ക് തെക്കുഭാഗത്ത് എത്തിയപ്പോള്‍ ആറംഗസംഘം മാരകായുധങ്ങളുമായി ഷാജിയെ വളഞ്ഞു. ആക്രമണത്തില്‍ ഷാജിയുടെ തലയ്്ക്കും കൈക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ് ഷാജിയെ സമീപവാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജിയെ പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേയ്ക്ക് മാറ്റി.
സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് ഷാജിയെ വെട്ടിയത്. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമായി വേണം ഇതിനെ കാണാനെന്നും സിപിഎം പ്രാദേശിക നേതൃത്വം അഭിപ്രായപ്പെട്ടു.
ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിയതില്‍ പ്രതിഷേധിച്ച് വൈകിട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഓണപ്പറമ്പില്‍ നിന്ന് പ്രകടനവും ആറാട്ടുകടവില്‍ പ്രതിഷേധയോഗവും നടത്തും.












Click it and Unblock the Notifications