കന്യാകാത്വത്തിന് 4 കോടി; ഇന്ത്യക്കാരന്‍ തോറ്റു

ബ്രസീലിയന്‍ സ്വദേശിയായ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിദ്യാര്‍ഥിനി കാറ്ററീന മിഗ്‌ളിയോനിയാണ് കന്യകാത്വം ഓണ്‍ ലൈന്‍ ലേലത്തിലൂടെ വിറ്റത്. സന്നദ്ധസേവന പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു ലേലം.
ബ്രസീല്‍, ഇന്ത്യ, അമെരിക്ക, ഓസ്‌ട്രേലിയ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ നിന്നു 15 ഓളം പേര്‍ ലേലത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യക്കാരനായ രുദ്ര ചാറ്റര്‍ജിയും അമേരിക്കന്‍ പൗരന്‍ മിലര്‍, ജാക്ക് റൈറ്റ് എന്നിവരെയാണ് നറ്റ്‌സു പരാജയപ്പെടുത്തിയത്.
പാവപ്പെട്ടവര്‍ക്കു വീടു വച്ചു നല്‍കുന്നതിനാണ് കാറ്ററീന തന്റെ കന്യകാത്വം ലേലത്തില്‍ വിറ്റതെന്നു ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കാറ്ററീനയെ നായികയാക്കി വെര്‍ജിന്‍ വാണ്ടഡ് എന്ന ഡോക്യുമെന്ററിയും ചെയ്യുന്നുണ്ട്.
ഞാന്‍ ഇതിനെ ഒരു ബിസിനസായി മാത്രമേ കാണുന്നുള്ളു. തനിക്ക് ഇതിലൂടെ യാത്രചെയ്യാനൊരു അവസരം ലഭിച്ചിരിക്കുന്നു. സിനിമയുടെ ഭാഗമാവുന്നതോടൊപ്പം ഒരു ബോണസായി മാത്രമേ ഇതിനെ കരുതുന്നുള്ളു. ഞാന്‍ വളരെ റൊമാന്റിക്കാണ്. എന്റെ മേഖല ഇതല്ലതാനും ഫോള്‍ഹ ന്യൂസ് പേപ്പറിന് അനുവദിച്ച അഭിമുഖത്തില്‍ കാറ്ററീന പറഞ്ഞു.
കാറ്ററീനയുടെ കന്യകാന്വം വിലക്കുവാങ്ങിയ നറ്റ്‌സുവിന്റെ അടുക്കല്‍ എത്തുന്നതിനു മുന്‍പും പിന്‍പും ഇവരുടെ അഭിമുഖം എടുക്കുമെന്നു ഓട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും കന്യാകാത്വം പോയ്‌പ്പോകുന്ന രംഗങ്ങളൊന്നും ഡോക്യുമെന്റിറിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് കാറ്ററീന വ്യക്തമാക്കിയിട്ടുണ്ട്. ഇതുമാത്രമല്ല ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സുരക്ഷിതരീതികള്‍ അവലംബിയ്ക്കണമെന്നും നിബന്ധന മുന്നോട്ട് വച്ചിട്ടുണ്ട്. കന്യകയാണെന്ന് തെളിയിക്കാനായി വൈദ്യപരിശോധനയ്ക്ക് തയാറാണെന്നും കാറ്ററീന വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications