കാണാതായ കുഞ്ഞ് കൊല്ലപ്പെട്ട നിലയില്‍

ആന്ധ്ര സ്വദേശികളായ വെങ്കട കോണ്ട ശിവ വെന്നയുടെയും ചാരുലത പുനുരുവിന്റെയും മകളാണു സാന്‍വി. സംഭവവുമായി ബന്ധപ്പെട്ട് രുഘനാനിയന്‍ യാനിയദാമുരി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ വിട്ടുകൊടുക്കാന്‍ ഇയാള്‍ പണം ആവശ്യപ്പെട്ടിരുന്നു. സാന്‍വിയുടെ കുടുംബസുഹൃത്തായിരുന്നു ഇയാള്‍. ഇയാള്‍ക്കെതിരേ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മോഷണം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
കിങ് ഒഫ് പ്രഷ്യയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്യൂട്ട്‌കേസിലാക്കിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ അമ്മയായ ചാരുലതയുടെ മുന്‍കാമുകനായിരുന്നു രുഘനാനിയനെന്ന് എഫ്ബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. രഘുവിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചാണ് ലത ശിവപ്രസാദിനെ വിവാഹം ചെയ്തത്. ഇതിന്റെ വിരോധവും കൊലയ്ക്ക് പിന്നിലുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.
എട്ടുവര്‍ഷമായി ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന മകന്‍ രാംപ്രസാദ റെഡ്ഡിയുടെ മകള്‍ സാന്‍വിയെ നോക്കാന്‍ മൂന്നുമാസം മുമ്പാണ് ആന്ധയിലെ ഗുണ്ടൂര്‍ സ്വദേശിനിയായ സത്യവതി യുഎസിലെത്തിയത്. രാംപ്രസാദ റെഡ്ഡിയും ഭാര്യ ലതയും ഇവിടെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരാണ്. അക്രമിയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു തെലുങ്ക് സമൂഹം 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications