പ്രതിഷേധത്തിന്റെ പാളത്തില്‍ മനുഷ്യ മെട്രോ
കൊച്ചി: പ്രതിഷേധത്തിന് പുതിയ മുഖം നല്‍കി കൊച്ചി നഗരത്തില്‍ ശനിയാഴ്ച മനുഷ്യ മെട്രോ തീര്‍ക്കും. കൊച്ചി മെട്രോ പദ്ധതി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെയും ഇ. ശ്രീധരനെയും ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് നഗരവികസനസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിയ്ക്കുന്നത്.
ആലുവ ദേശീയപാതയില്‍ പുളിഞ്ചോട് മുതല്‍ തൃപ്പൂണിത്തുറപേട്ട വരെ തീര്‍ക്കുന്ന മനുഷ്യമെട്രോയില്‍ ആദ്യ കണ്ണിയായി ഡോ. ടോണി ഫെര്‍ണാണ്ടസും അവസാന കണ്ണിയായി എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും അണിചേരും. അഞ്ചുമണിക്ക് പ്രതിജ്ഞയെടുക്കും. വൈകിട്ട് 4.30നാണ് ജനങ്ങള്‍ അണിചേരുക.
റോഡിനു ഇടതുവശം ചേര്‍ന്ന് നാല് മുതല്‍ ജനങ്ങള്‍ അണിനിരക്കുമെന്ന് സമിതി ചെയര്‍മാന്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ജനറല്‍ കണ്‍വീനര്‍ പി. രാജീവ് എം.പി എന്നിവര്‍ അറിയിച്ചു.
എറണാകുളം ജോസ് ജംഗ്ഷനില്‍ നടക്കുന്ന പ്രധാന പൊതുയോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസംഗിക്കും.
ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂര്‍, വൈറ്റില എന്നിവിടങ്ങളിലും യോഗം സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതിഷേധത്തിന് നൂറിലധികം സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, ജസ്റ്റിസ് ഷംസുദ്ദീന്‍, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം, വി.സുരേന്ദ്രന്‍പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എസ്. ശര്‍മ്മ, ടി.പി. പീതാംബരന്‍ മാസ്റ്റര്‍, കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോണ്‍പോള്‍, സി.എന്‍. കരുണാകരന്‍, സംവിധായകരായ സിദ്ദിഖ്, രഞ്ജിത്ത്, അന്‍വര്‍ റഷീദ്, ആഷിക് അബു, അമല്‍നീരദ്, സംഗീതസംവിധായകന്‍ ബിജിപാല്‍, അനൂപ്ചന്ദ്രന്‍, മുന്‍ എം.പിമാരായ സെബാസ്റ്റ്യന്‍ പോള്‍, കെ.ചന്ദ്രന്‍പിള്ള, പി.സി. തോമസ്, സി.ഐ.ടി.യു നേതാവ് എം.എം. ലോറന്‍സ് തുടങ്ങിയവര്‍ പങ്കെടുക്കും.












Click it and Unblock the Notifications