കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയക്കെതിരേ കോടികളുടെ അഴിമതി ആരോപണം

Google Oneindia Malayalam News

Subrahmanian Swamy
ദില്ലി: യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധിക്കും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കുമെതിരേ കോടികളുടെ അഴിമതി ആരോപണവുമായി ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ഇരുവരും കള്ളസാത്യവാങ്മൂലങ്ങളാണ് നല്‍കിയതെന്നാരോപിച്ച് പ്രധാനമന്ത്രിക്കും ഇലക്ഷന്‍ കമ്മീഷനും കത്തെഴുതിയതായി സ്വാമി സ്ഥിരീകരിച്ചു.

നാഷണല്‍ ഹെറാള്‍ഡ്, ഖ്വാമി ആവാസ് തുടങ്ങിയ പത്രങ്ങളുടെ ഉടമസ്ഥരും ദില്ലിയിലും ഉത്തരപ്രദേശിലുമായി കോടിക്കണക്കിന് ആസ്തിയുമുള്ള അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയെ യങ് ഇന്ത്യന്‍ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റിയത് നൂറു ശതമാനവും നിയമവിരുദ്ധമായിട്ടാണെന്ന് സ്വാമി പറയുന്നു. ദില്ലിയിലുള്ള ഹെറാള്‍ഡ് ഹൗസിനു മാത്രം 1600 കോടി രൂപയെങ്കിലും വിലയുണ്ടാകും.

ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ഫിറോസ് ഗാന്ധി, ജിഡി ബിര്‍ള തുടങ്ങിയ പ്രമുഖര്‍ക്ക് ഓഹരി പങ്കാളിത്തമുണ്ടായിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയിലെ 80 ശതമാനം ഓഹരി ഉടമകളും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ആ കമ്പനി സൂത്രത്തില്‍ അടിച്ചുമാറ്റുകയാണ് സോണിയാഗാന്ധിയും കോണ്‍ഗ്രസും ചെയ്തിരിക്കുന്നത്.

കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഷെയര്‍ ഹോള്‍ഡര്‍മാരുടെ യോഗം സര്‍ക്കാര്‍ മന്ദിരമായ ജനപഥ് 10ല്‍ നടന്നുവെന്നാണ് പറയുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മന്ദിരം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. 90 കോടിയോളം ആസ്തിയുള്ള കമ്പനി വെറും 50 ലക്ഷത്തിനാണ് പുതിയ കമ്പനി ഏറ്റെടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള ഏറ്റെടുക്കലിനായി കമ്പനിക്ക് എഐസിസി 50 ലക്ഷം രൂപ പലിശരഹിത വായ്പയായി അനുവദിച്ചിട്ടുണ്ട്. ഇതും തെറ്റായ നടപടിയാണ്.

രാഹുല്‍ ഗാന്ധിക്ക് കമ്പനിയുടെ 38 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇത്ര തന്നെ പങ്കാളിത്ത സോണിയാ ഗാന്ധിയും ഇക്കാര്യം തിരഞ്ഞെടുപ്പ് സമയത്തെ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചിരിക്കുകയാണ്. പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തതോടെ ആരംഭിച്ച കമ്പനി ഇത്തരത്തില്‍ അടിച്ചുമാറ്റിയതിനെതിരേ കോടതിയെ സമീപിക്കുമെന്ന് സ്വാമി മുന്നറിയിപ്പ് നല്‍കി. ഈ വിഷയത്തില്‍ സിബിഐ അന്വേഷണം അത്യാവശ്യമാണ്.

English summary
Janata Party president Subramanian Swamy on Thursday targeted UPA chairperson Sonia and Gandhi and Congress general secretary Rahul Gandhi accusing them of converting a public firm into a private companym
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X