കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളപ്പട്ടണത്തെ വിളയാട്ടം: കെ സുധാകരനെതിരെ കേസ്

  • By Ajith Babu
Google Oneindia Malayalam News

K Sudhakaran
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ എസ്.ഐ മര്‍ദിച്ചന്നെ് ആരോപിച്ച് പൊലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും എസ്.ഐയെയും പൊലീസിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കെ. സുധാകരന്‍ എം.പിക്കെതിരെ കേസെടുത്തു.

കേരളാ പൊലീസ് ആക്ട് 117ാം വകുപ്പ് പ്രകാരം ഔദ്യാഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വളപട്ടണം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയ രണ്ട് പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് സ്‌റ്റേഷനിലെത്തിയത്. സ്‌റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ എസ്.ഐ മര്‍ദിച്ചെന്ന് ആരോപിച്ചാണ ്‌കെ. സുധാകരന്‍ സ്റ്റേഷനിലെത്തി എസ്.ഐയെയും പൊലീസിനെയും ഭീഷണിപ്പെടുത്തിയത്.

ആക്ഷന്‍സിനിമകളില്‍ പോലീസിനെ വിരട്ടുന്ന നായകന്റെ സ്റ്റൈലിലായിരുന്നു കെ സുധാകരന്‍ എംപിയുടെ പ്രകടനം. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ലോക്കപ്പിലിട്ടു പോലീസ് മര്‍ദിച്ചെന്നു പറഞ്ഞെത്തിയ സുധാകരന്റെ ആക്രോശങ്ങള്‍ക്കും ഭീഷണിക്കും മുന്നില്‍ നിസഹായരായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ക്ക് വരെ മിണ്ടാട്ടം മുട്ടിപ്പോയി.

കസ്റ്റഡിയിലെടുത്ത കല്ലിക്കോടന്‍ രാഗേഷിനെ വിട്ടു കിട്ടണമെന്ന തന്റെ ആവശ്യം തള്ളിയതോടെ എസ്‌ഐയുടെ മുറിയില്‍ കയറി സുധാകരന്‍ ബഹളം വയ്ക്കുകയായിരുന്നു. നീ ആരടാ സുരേഷ് ഗോപിയോ എന്ന ചോദ്യത്തോടെ എസ്‌ഐയെ നേരിട്ട സുധാകരന്‍ രാഷ്ട്രീയമുണെ്ടങ്കില്‍ അതു വീട്ടില്‍വച്ചു വരണമെന്നും നിന്റെ കാക്കി ഉടുപ്പ് അഴിക്കാന്‍ അധികം സമയം വേണെ്ടന്നും പറഞ്ഞു ഭീഷണിപ്പെടുത്തി.

ഇതിനിടെ എസ്പിയുമായും സുധാകരന്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. എസ്‌ഐയെ ന്യായീകരിക്കാനാണു ശ്രമമെങ്കില്‍ സംസാരിക്കാനില്ലെന്നു പറഞ്ഞു ഫോണ്‍ കട്ടാക്കുകയും ചെയ്തുഎം.പിയും രണ്ട് എം.എല്‍.എമാരുമടങ്ങിയ സംഘം മണിക്കൂറുകള്‍ക്കുശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മോചിപ്പിച്ച് വിജയകരമായി തിരിച്ചുപോവുകയും ചെയ്തു.

English summary
Congress’ vociferous MP K Sudhakaran on Wednesday threatened a Sub-Inspector of police at the police station under his command at Valapattanam in Kannur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X