Get Updates
Get notified of breaking news, exclusive insights, and must-see stories!

സബ്‌സിഡി സിലിണ്ടറിന്റെ എണ്ണം ഉയര്‍ത്തും

LPG
ദില്ലി: സബ്‌സിഡിയോടെ ലഭിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം രാജ്യത്താകെ ഒന്‍പതാക്കി ഉയര്‍ത്താന്‍ പോകുന്നു. സബ്‌സിഡിയോടെ ലഭിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം 6 ആക്കി കുറച്ചത്‌ ഈയിടെയാണ്‌. ഇതി വലിയ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു.

കേരളത്തില്‍ സബ്‌സിഡിയോടെ ഉള്ള പാചക വാതക സിലിണ്ടറുകളുടെ എണ്ണം 6ല്‍ നിന്നും 9 ആയി ഉയര്‍ത്തിയിട്ടുണ്ട്‌ നേരത്തെ തന്നെ. സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ കേരള സര്‍ക്കാര്‍ സബിസിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്‌.

സബ്‌സിഡി എല്‍പിജി സിലിണ്ടറുകളുടെ എണ്ണം കുറയ്‌ക്കുമ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലാവുക നഗര പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്‌. ഈ സര്‍ക്കാര്‍ തീരുമാനത്തിന്‌ എതിരെ എല്ലാ ഭാഗത്ത്‌ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെ ഉള്ള ഭരണകക്ഷികള്‍ തീരുമാനം പുന:പരിശോധിക്കണം എന്ന്‌ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ്‌ സബ്‌സിഡിയോടെ നല്‍കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്‌. 6ല്‍ നിന്നും എണ്ണം 9 ആക്കിക്കൊണ്ടുള്ള ഔദ്യോഗിക തീരുമാനം അടുത്ത മാസം ഉണ്ടാകും എന്നാണ്‌ റിപ്പോര്‍ട്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+