Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈ തീരത്തടിഞ്ഞ കപ്പല്‍ പവാര്‍ കുടുംബത്തിന്റേത്

Ship
ചെന്നൈ: നീലം ചുഴലിക്കൊടുങ്കാറ്റിലകപ്പെട്ട് ചെന്നൈ തീരത്തടിഞ്ഞ കപ്പല്‍ കേന്ദ്ര മന്ത്രി കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിന്റെ കുടുംബത്തിന്റേതാണെന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ കാള്‍ ഫെര്‍ണാണ്ടസ് പൊലീസിനോട് വെളിപ്പെടുത്തി. 31 വര്‍ഷം പഴക്കമുള്ള കപ്പല്‍ അനുമതിയില്ലാതെയാണ് സര്‍വീസ് നടത്തിയതെന്നും ക്യാപ്റ്റന്‍ സമ്മതിച്ചിട്ടുണ്ട്.

25 വര്‍ഷത്തിലധികം പഴക്കമുളള കപ്പലുകള്‍ക്ക് സാധാരണഗതിയില്‍ സര്‍വീസ് നടത്താനുളള അനുമതി നല്‍കാറില്ല. ഒരു മാസമായി ഭക്ഷണവും വെള്ളവും ഇല്ലാതെ കഷ്ടപ്പെടുകയായിരന്നുവെന്നും ക്യാപ്ടന്‍ പറഞ്ഞു.

കപ്പലിന്റെ ക്യാപ്റ്റന്‍ ഗോവ സ്വദേശി കാള്‍ ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്. പവാറിന്റെ അടുത്ത ബന്ധു സുനില്‍ പവാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണ് കപ്പല്‍. കപ്പലിന് ഇന്ധനക്കുറവുണ്ടായിരുന്നു. യന്ത്രത്തകരാറുണ്ടായിരുന്നതായും ഫെര്‍ണാണ്ടസ് പറഞ്ഞു.

സെപ്റ്റംബര്‍ 29 ന് ക്രൂഡ് ഓയിലുമായി ചെന്നൈയിലെത്തിയ കപ്പല്‍ സാങ്കേതിക കാരണങ്ങളാല്‍ പുറങ്കടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. നീലം കൊടുങ്കാറ്റ് വീശിയടിച്ചതിനേ തുടര്‍ന്ന് ഉള്‍ക്കടലിലേക്ക് മാറ്റാനുളള ശ്രമത്തിനിടെയാണ് കപ്പല്‍ നിയന്ത്രണം നഷ്ടപ്പെട്ട് തീരത്തേക്ക് നീങ്ങി മണല്‍ത്തിട്ടയില്‍ ഉറച്ചത്. കപ്പലില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച അഞ്ച് ജീവനക്കാരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+