വിദ്യാഭ്യാസം സാര്‍വത്രികമാക്കും: ശശി തരൂര്‍
ഗുണമേന്മയുള്ള വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന് ആവുന്നതെല്ലാം ചെയ്യുമെന്ന് മാനവവിഭവശേഷി സഹമന്ത്രിയായി ചുമതലയേറ്റെടുത്ത ശശി തരൂര്‍. ശരിയായ വിദ്യാഭ്യാസവും പരിശീലനവും നല്‍കിയാല്‍ മാത്രമേ രാജ്യത്തെ യുവതലമുറയെ 21ാം നൂറ്റാണ്ടിലേക്ക് നയിക്കാന്‍ സാധിക്കൂ.

ലഭിക്കുന്നതൊന്നും ശരിയല്ലെങ്കില്‍ രാജ്യം ഗുരുതരമായ അപകടത്തിലേക്ക് നീങ്ങും. മാവോയിസ്റ്റുകള്‍ തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം നിരാശരായ ഒരു കൂട്ടം യുവാക്കളാണ് തോക്കുമായി ഇറങ്ങിയിരിക്കുന്നത്. മന്ത്രിയെന്ന നിലയില്‍ നല്ല ജോലിഭാരം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

കേരളത്തില്‍ ഐഐടിക്കായി ശ്രമിക്കും
കേരളം പോലൊരു സംസ്ഥാനത്ത് ഐഐടി സ്ഥാപിക്കുന്നതിന് ഇത്രയുംകാലം എന്താണ് തടസ്സമെന്നറിയില്ല. ഇക്കാര്യത്തെ വളരെ ഗൗരവത്തോടുകൂടി തന്നെ സമീപിക്കും. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. പാവപ്പെട്ടവര്‍ പോലും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തെ മാനിക്കുന്ന ഈ സംസ്ഥാനത്തിന് ഐഐടിയ്ക്കുള്ള എല്ലാ യോഗ്യതയും ഉണ്ട്.

വെറുപ്പിന്റെ മുഖ്യമന്ത്രിയാകുന്നതിനേക്കാള്‍ നല്ലത് സ്‌നേഹത്തിന്റെ മന്ത്രിയാകുന്നത്
വെറുപ്പിന്റെ മുഖ്യമന്ത്രിയാകുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് സ്‌നേഹത്തിന്റെ മന്ത്രിയാകുന്നതിനാണ്. ബിജെപി വക്താവ് മുക്തര്‍ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് തരൂര്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരേ ഒളിയമ്പ് അയച്ചത്.
ഭാവനയില്‍ വിരിഞ്ഞ 50 കോടിയേക്കാള്‍ വിലമതിക്കാനാവാത്തതാണ് ഭാര്യയുടെ വില. സ്‌നേഹത്തിന്റെ വിലയറിയണമെങ്കില്‍ അതു മനസ്സിലാക്കാനുള്ള മനസ്സുവേണം. സ്‌നേഹമെന്താണെന്നറിയണം-50കോടിയുടെ കാമുകി എന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവനയോടുള്ള തരൂരിന്റെ മറുപടി ഇങ്ങനെയായിരുന്നു.












Click it and Unblock the Notifications