കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാന്‍ഡി ദൈവകോപമെന്ന് ഇസ്ലാം പുരോഹിതര്‍

  • By Ajith Babu
Google Oneindia Malayalam News

കെയ്‌റോ: അമേരിക്കന്‍ നാടുകളില്‍ ദുരിതം വിതച്ച സാന്‍ഡി കൊടുങ്കാറ്റിന് കാരണം ദൈവകോപമാണെന്ന് യുഎസ് വിരുദ്ധരായ ഇസ്ലാം പുരോഹിതര്‍. പ്രവാചക വിരുദ്ധ സിനിമ പുറത്തിറക്കിയതിനെതിരെ പ്രവാചകനു വേണ്ടി ദൈവം നടത്തിയ പ്രതികാരമാണ് സാന്‍ഡി കൊടുങ്കാറ്റെന്ന് വാഗ്ദി ഗോനി എ്ന്ന പുരോഹിതന്‍ ട്വിറ്ററില്‍കുറിച്ചു.

പാപികളുടെ രാജ്യമായ അമേരിക്കയേയും യുഎന്നിന്റെ ആസ്ഥാനവും തകര്‍ക്കാന്‍ വേണ്ടിയുളള വിശുദ്ധ കാറ്റാണ് സാന്‍ഡിയെന്നാണ് ഗോനിമിന്റെ ട്വീറ്റിന് മറുപടിയായി ഒരാള്‍ പറയുന്നത്. ഏകാധിപത്യവും അനീതിയും അഴിമതിയും നടമാടുന്ന യുഎന്‍ ആസ്ഥാനവും തകര്‍ത്തെറിയണമെന്ന് ദൈവത്തോട് അപേക്ഷിക്കുന്നുവെന്നും ചിലര്‍ മറുപടി ട്വീറ്റില്‍ പറയുന്നു.

അതേസമയം, സാന്‍ഡി കൊടുങ്കാറ്റ് അമേരിക്കക്കാര്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനുളള മുന്നറിയിപ്പാണെന്നാണ് സൗദിയിലെ പ്രമുഖ പുരോഹിതനായ സല്‍മാന്‍ അല്‍ഔദ വിശേഷിപ്പിച്ചത്.

എന്നാല്‍, അമേരിക്കന്‍ വിരുദ്ധ ട്വീറ്റിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തി. അമേരക്കയില്‍ ബന്ധുക്കളും സുഹൃത്തുക്കളുമുണ്ടെന്നും ആര്‍ക്കും അപകടമുണ്ടാകാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.

അതേസമയം കടുത്ത യുഎസ് വിരുദ്ധരായ ഇറാനിലെ ഇസ്ലാം മതനേതാക്കള്‍ കൊടുങ്കാറ്റിനെയും ദൈവകോപത്തെയും ബന്ധപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമായി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ തുടര്‍ച്ചയായി നേരിടുന്ന രാജ്യമാണ് ഇറാന്‍.

English summary
Some anti-American Muslim clerics believe that Hurricane Sandy which slammed into the US East Coast, is the divine punishment for a film made in the US allegedly mocking the Prophet Muhammad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X