കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂഡില്‍ കമ്പനികള്‍ ജനത്തെ മണ്ടന്മാരാക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

l instant noodle brands are fooling you on nutrition, health
ദില്ലി: രണ്ട് മിനിറ്റ് കൊണ്ട് സ്വാദിഷ്ടവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം. ചൈനക്കാരന്‍ ന്യൂഡില്‍സിനെ നമ്മുടെ തീന്‍മേശകളുടെ പ്രിയങ്കരനാക്കി മാറ്റിയത് ഇതാണ്. പണ്ടുകാലത്ത് ഒരനന്യനെപ്പോലെ കരുതിയിരുന്ന ന്യൂഡില്‍സ് ഇന്ന് പുട്ടും ഉപ്പുമാവും പോലെയൊക്കെ നമ്മുടെ സ്വന്താക്കാരനായി കഴിഞ്ഞു. ചുരുങ്ങിയ സമയം പണി തീര്‍ക്കാമെന്നത് തന്നെയാണ് ന്യൂഡില്‍സിനെ വീട്ടമ്മമാരുടെ ഓമനയാക്കി മാറ്റിയത്. പോഷകസമ്പുഷ്ടമാണെന്ന് കരുതി കുട്ടികള്‍ക്ക് കൊടുക്കാനും അവര്‍ ഉത്സാഹം കാണിയ്ക്കുന്നു.

എന്നാല്‍ പരസ്യങ്ങളില്‍ മതിമയങ്ങി ജനം വാങ്ങിക്കഴിയ്ക്കുന്നത് അപകടകരമായ ഭക്ഷണമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ന്യൂഡില്‍സ് ആരോഗ്യകരമായ ഭക്ഷണമെന്ന പരസ്യങ്ങളിലെ അവകാശവാദത്തിന് ഏറെ അകലെയാണ് യാഥാര്‍ഥ്യമെന്ന് അഹമ്മദാബാദിലെ സിഇആര്‍എസ് (കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് സൊസൈറ്റി) നടത്തിയ പഠനങ്ങള്‍ തെളിഞ്ഞിരിയ്ക്കുന്നത്. ഇതുമാത്രമല്ല ന്യൂഡില്‍സില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള സോഡിയം, കൊഴുപ്പ് കാര്‍ബോ ഹൈഡ്രേറ്റ് തുടങ്ങിയവ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും "അത്യുത്തമമാണെന്ന്" വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ വന്‍പ്രചാരമുള്ള പതിനഞ്ചോളം ന്യൂഡില്‍സ് ബ്രാന്‍ഡുകള്‍ നടത്തുന്ന പരസ്യപ്രചാരണങ്ങള്‍ ഉപഭോക്താക്കളെ വഴിതെറ്റിയ്ക്കുന്നതാണെന്നാണ് യാഥാര്‍ഥ്യം. മാഗി, ടോപ് രാമന്‍, ക്‌നോര്‍, ചിംഗ്‌സ് സീക്രറ്റ്, സണ്‍ഫീസ്റ്റ് യിപ്പി, ഫൂഡില്‍സ്, ടേസ്റ്റി ട്രീറ്റ്, വെയ് വെയ് എക്‌സ്പ്രസ് തുടങ്ങിയ ബ്രാന്റുകളാണ് പഠനവിധേയമാക്കിയത്. ഇതിന്റെ ഫലങ്ങള്‍ ആരെയും ഞെട്ടിയ്ക്കുന്നതാണത്രേ. സോഡിയം സാള്‍ട്ടിന്റെ ഉയര്‍ന്ന അളവ്, ഉയര്‍ന്ന അളവിലുള്ള കൊഴുപ്പ്, തുടങ്ങിയവയെല്ലാം എല്ലാ ന്യൂഡില്‍സ് ബ്രാന്‍ഡുകളിലും ഏതാണ്ട് ഒരുപോലെയാണ്. പരസ്യങ്ങളില്‍ പറയുന്നതു പോലുള്ള പ്രോട്ടീന്‍ സമ്പുഷ്ടം, ആരോഗ്യദായകം തുടങ്ങിയ അവകാശവാദങ്ങളെല്ലാം തട്ടിപ്പാണെന്നും പഠനങ്ങളില്‍ വെളിവായിട്ടുണ്ട്.

ഇന്ത്യയില്‍ പ്രതിവര്‍ഷം ആയിരം കോടിയോളം രൂപയുടെ ന്യൂഡില്‍സ് ഉത്പന്നങ്ങല്‍ വിറ്റുപോകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ന്യൂഡില്‍സ് പ്രിയരില്‍ ഭൂരിഭാഗവും രണ്ടാഴ്ചയിലൊരിയ്ക്കലെങ്കിലും ഇത് ഉപയോഗിക്കുന്നുണ്ട്. മാഗിയും ടോപ് രാമനും പോലുള്ള കമ്പനികള്‍ അവകാശപ്പെടുന്നത് മറ്റു ന്യൂഡില്‍സ് ഉത്പന്നങ്ങളെക്കാള്‍ ഇരട്ടി ആരോഗ്യദായകമാണെന്നതാണ്. എന്നാലീ കമ്പനികള്‍ ഉപഭോക്താക്കളെ മണ്ടന്മാരാക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്നും സിഇആര്‍എസ് പറയുന്നു.

English summary
Lab tests conducted by CERS clearly indicate that the ‘health’ quotient claimed by instant noodles brands is far from being true.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X