കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ളാസ്റ്റിക്കിലുള്ള ദേശീയപതാകകള്‍ നിരോധിച്ചു

  • By Ajith Babu
Google Oneindia Malayalam News

National Flag
ദില്ലി: പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ച് ഇനി മുതല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചു ദേശീയ പതാക നിര്‍മിക്കാന്‍ പാടില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മൂവര്‍ണകൊടിയോടുള്ള ആദരവും കണക്കിലെടുത്താണ് തീരുമാനം.

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമാണു പ്ലാസ്റ്റിക് ഉപയോഗിച്ചു നിര്‍മിച്ച ചെറിയ പതാകകള്‍ വിപണിയില്‍ ലഭിക്കുന്നത്. ഇനി മുതല്‍ കടലാസ് കൊണ്ടു മാത്രമേ ഇത്തരം പതാകകള്‍ നിര്‍മിക്കാന്‍ പാടുള്ളൂവെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഇത് നടപ്പാവുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

പ്ലാസ്റ്റിക് കൊണ്ടുള്ള പതാകകള്‍ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതായി മന്ത്രാലയം അറിയിച്ചു. കൂടാതെ ഇവ നശിക്കാതെ കിടക്കുന്നതു മൂലം ദേശീയ പതാകയെ അപമാനിക്കുന്നതിനു തുല്യമാകും.

ദേശീയആഘോഷങ്ങള്‍ക്ക് ശേഷം പൊതുസ്ഥലങ്ങളില്‍ ചിതറിക്കിടക്കുന്ന പ്ളാസ്റ്റിക് പതാകകള്‍ പരിസ്ഥിതിയ്ക്ക് വന്‍ ആഘാതമാണ് സൃഷ്ടിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ ഇതിനൊരു മാറ്റം വരുമെന്നാണ് പരിസ്ഥിതി സ്‌നേഹികളുടെ പ്രതീക്ഷ.

ആഘോഷങ്ങള്‍ക്ക് ശേഷം ഉപേക്ഷിയ്ക്കുന്ന ചെറു പതാകകള്‍ മണ്ണില്‍ കിടക്കുന്നതും ചവുട്ടിമെതിയ്ക്കുന്നതും പതാകയോടുള്ള അനാദരവാണെന്നും പരിസ്ഥിതിവാദികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. പതാകകളുടെ നിര്‍മാണത്തിന് പ്ളാസ്റ്റിക് ഉപയോഗിക്കുന്നത് 2002ലെ ഫ്ളാഗ് കോഡിന്റെ ലംഘനമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിനും റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.

English summary
If the urgency displayed by the home ministry trickles down to states, plastic-made national flags may soon be eased out with the bio-degradable paper ones replacing them,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X