Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ കോണ്‍ഗ്രസിന്റെ ശക്തിപ്രകടനം

Pro-reform push in Congress show of strength today
ദില്ലി: സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളെ ന്യായീകരിയ്ക്കുന്നതിനായി ദില്ലിയിലെ രാംലീല മൈതാനിയില്‍ കോണ്‍ഗ്രസിന്റെ ശക്തിപ്രകടനം. അഴിമതിയാരോപണങ്ങളാല്‍ വലയുന്ന കോണ്‍ഗ്രസിന് മറുപടി പറയാനുള്ള വേദി കൂടിയായി റാലി മാറുമെന്നാണ് സൂചന.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ക്കെതിരെ വരെ ആരോപണങ്ങളുയര്‍ന്നത് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. ഇതിനൊക്കെ മറുപടി പറയുന്നതിന് പുറമെ വിദേശ നിക്ഷേപം കര്‍ഷകര്‍ക്കു പ്രയോജനം ചെയ്യുമെന്നു പ്രചരിപ്പിക്കാനുളള പാര്‍ട്ടി ശ്രമത്തിന്റെ തുടക്കം കൂടിയായിട്ടാണു റാലി. ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസമാണു റാലിക്കായി കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

കോണ്‍ഗ്രസിന്റെ മുഴുവന്‍ ദേശീയ നേതാക്കള്‍ക്കും പുറമേ സംസ്ഥാന മുഖ്യമന്ത്രിമാര്‍, പി.സി.സി. അധ്യക്ഷന്മാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു സംഘടനാ ഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്നു എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിനു പ്രവര്‍ത്തകരെ ദില്ലിയില്‍ എത്തിക്കുന്നതിനു സന്നാഹമൊരുക്കിക്കഴിഞ്ഞു. ദില്ലിയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍നിന്നു പ്രവര്‍ത്തകരെ എത്തിക്കുന്നതിന്റെ ചുമതല മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനാണ്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ഡോ. മന്‍മോഹന്‍സിംഗ് എന്നിവരുടെ ചിത്രം പതിപ്പിച്ച നിരവധി ഫ്‌ളെക്‌സുകളും പതാകകളും സംസ്ഥാനത്തെമ്പാടും നിരന്നിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസ് റാലിയില്‍നിന്നു കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി വിട്ടുനില്‍ക്കും. ആയുര്‍വേദ ചികിത്സയിലായതിനാലാണ് അദ്ദേഹം പങ്കെടുക്കാതിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+