കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേഡകത്ത് സിപിഎമ്മിനെതിരെ ലഘുലേഖകള്‍

  • By Ajith Babu
Google Oneindia Malayalam News

CPM
കാസര്‍കോട്: മുണ്ടൂരെ വിമതപ്രശ്‌നങ്ങള്‍ ഒരുവിധം ഒതുക്കിയതിന് പിന്നാലെ കാസര്‍കോട്ടെ ബേഡകവും സിപിഎമ്മിന് തലവേദനയാവുന്നു. പാര്‍ട്ടി ജില്ലാകമ്മിറ്റി തീരുമാനങ്ങള്‍ക്കെതിരെ ലഘുലേഖകള്‍ പ്രത്യക്ഷപ്പെട്ടു. ബദിയടുക്ക, പടുപ്പ്, കുറ്റിക്കോല്‍, മുന്നാട് എന്നിവിടങ്ങളിലാണ് ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ലഘുലേഖകള്‍ പ്രത്യക്ഷപ്പെട്ടത്.

ഇനിയൊരു മുണ്ടൂര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ന തലക്കെട്ടിലുള്ള ലഘുലേഖയില്‍ ഷൊര്‍ണൂരും ഒഞ്ചിയത്തും മുണ്ടൂരും സംഭവിച്ചത് ബേഡകത്ത് സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണഉത്തരവാദിത്തം ജില്ലാകമ്മിറ്റിക്കായിരിക്കും എന്ന് മുന്നറിയിപ്പ് നല്‍കുന്നു.

ഞായറാഴ്ച ബേഡകം ഏരിയകമ്മിറ്റി യോഗം കൂടാനിരിക്കെയാണ് ലഘുലേഖ പ്രചരിക്കുന്നത്. ഏരിയാസെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശനിയാഴ്ച വിളിച്ചുചേര്‍ത്ത യോഗം ഏരിയാകമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ബഹിഷ്‌കരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തീരുമാനം നടപ്പാക്കാനാവാതെയാണ് യോഗം പിരിഞ്ഞത്. യോഗത്തില്‍ പങ്കെടുക്കാത്ത അംഗങ്ങളോട് അടിയന്തരമായി പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് ഞായറാഴ്ച വീണ്ടും യോഗം നടക്കുന്നത്.

ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിലെ അഞ്ച് അംഗങ്ങളെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടപടി സ്വീകരിക്കാനാണ് ജില്ലാ നേതൃത്വം ബേഡകം ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തത്.

ഏരിയാ സെക്രട്ടറി സി. ബാലനെ നീക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ബാലകൃഷ്ണന് ചുമതല നല്‍കുക, മല്‍സരത്തില്‍ പരാജയപ്പെട്ട അഞ്ച് അംഗങ്ങളെയും ഉള്‍പ്പെടുത്തി ഏരിയാ കമ്മിറ്റി വിപുലീകരിക്കുക എന്നിയായിരുന്നു ജില്ലാക്കമ്മിറ്റിയുടെ അജണ്ടകള്‍.

English summary
Pamphlets were distributed against the decision to re-organise the CPM district committee in Bedakam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X