കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്ഞാതരോഗം ഒറീസ്സയില്‍ 24കുട്ടികള്‍ മരിച്ചു

  • By Shinod
Google Oneindia Malayalam News

Disease
മാല്‍ക്കന്‍ഗിരി: അജ്ഞാതരോഗത്തെ തുടര്‍ന്ന് ഒറീസ്സയിലെ മാല്‍ക്കന്‍ഗിരി ജില്ലയില്‍ രണ്ടു മാസത്തിനിടെ 24 കുട്ടികള്‍ മരിച്ചു. ഗോത്രവര്‍ഗ്ഗത്തില്‍ പെട്ടവര്‍ തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശത്ത് അധികൃതര്‍ ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.

രക്തം, വെള്ളം എന്നിവയുടെ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മേഖലയിലുള്ള കൊതുകളെയും പരീക്ഷണവിധേയമാക്കുന്നുണ്ട്. എന്താണ് മരണകാരണമെന്ന് കണ്ടുപിടിക്കേണ്ടതുണ്ട്-ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ശശിഭൂഷണ്‍ പാണ്ഡ അറിയിച്ചു.

മാല്‍ക്കന്‍ഗിരി, കോര്‍കുണ്ട ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയിട്ടുള്ളത്. ശക്തമായ പനിയും കണ്ണ്, മൂക്ക്, ചെവി എന്നിവിടങ്ങളിലൂടെ സ്രവം ഒലിച്ചിറങ്ങുകയും രക്തം ഛര്‍ദ്ദിക്കുകയാണ് രോഗലക്ഷണം.

ഭുവനേശ്വറിലെ റീജണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ വിദഗ്ധസംഘം പ്രദേശം സന്ദര്‍ശിക്കുകയും സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രോഗമുള്ള കുട്ടികളെ ആശുപത്രികളിലെത്തിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വിദ്യാഭ്യാസം കുറഞ്ഞ മാതാപിതാക്കള്‍ മന്ത്രവാദമടക്കമുള്ള അന്ധവിശ്വാസങ്ങളാണ് ഇപ്പോഴും വെച്ചുപുലര്‍ത്തുന്നത്.

English summary
With 24 children dying of a mysterious disease during last two months in Odisha’s Malkangiri district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X