കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറാജ് സമരം; പ്രതിഷേധ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Google Oneindia Malayalam News

കോഴിക്കോട്: സിറാജ് ദിനപത്രത്തില്‍ നിന്ന് അന്യായമായി പിരിച്ചുവിട്ട ജീവനക്കാരനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ ട്രേഡ് യൂനിയനുകളുടെയും സര്‍വീസ് സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ കണ്‍വെന്‍ഷനും സിറാജ് ഓഫിസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു.

എന്‍ജിഒ യൂനിയന്‍ ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ കെ ഗംഗാധരന്‍(ബിഎംഎസ്) ഉദ്ഘാടനം ചെയ്തു. യു പോക്കര്‍(എസ്ടിയു) അധ്യക്ഷനായിരുന്നു. എം ശിവരാമന്‍(സിഐടിയു), അഡ്വ.എം രാജന്‍(ഐഎന്‍ടിയുസി), എം മുരളീധരന്‍(എഫ്എസ്ഇടിഒ), എപി രവീന്ദ്രന്‍(എന്‍സിബിഎ), അബ്ദുള്‍റസാഖ്(എന്‍ജിഒ അസോസിയേഷന്‍), കെടി ബാബു( ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍), അഡ്വ.എംപി സൂര്യനാരായണന്‍(എന്‍സിപി), രാധാകൃഷ്ണന്‍(എഐബിഇഎ), വിസി ജോണ്‍സണ്‍, കെജെ ജോസഫ്(കെയുഡബ്ല്യുജെ), അബ്ദുള്‍ഹമീദ്(കെഎന്‍ഇഎഫ്) എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പിപി ബാബുരാജ് സ്വാഗതവും കെഎന്‍ഇഎഫ് സംസ്ഥാന കമ്മിറ്റി അംഗം സി മോഹനന്‍ നന്ദിയും പറഞ്ഞു.

സമരം ട്രേഡ് യൂനിയനുകള്‍ ഏറ്റെടുക്കുന്നു

സമരം ട്രേഡ് യൂനിയനുകള്‍ ഏറ്റെടുക്കുന്നു

കാന്തപുരം എപി അബൂബക്കര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സിറാജില്‍ പിരിച്ചുവിട്ട ജീവനക്കാരനെ തിരിച്ചെടുക്കണമെന്നവാശ്യപ്പെട്ട് കെയുഡബ്ല്യുജെയുടെയും കെഎന്‍ഇഎഫിന്റെയും നേതൃത്വത്തില്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

സമരവുമായി തൊഴിലാളികള്‍ മുന്നോട്ട്

സമരവുമായി തൊഴിലാളികള്‍ മുന്നോട്ട്

പണിമുടക്കിനിടെ ചിലര്‍ ചേര്‍ന്ന് ഗള്‍ഫ് എഡിഷനുവേണ്ടി പത്രമിറക്കിയത് വിവാദമായിരുന്നു. പത്രപ്രവര്‍ത്തക യൂനിയനിലെ അംഗങ്ങളായ ഇവരെ പുറത്താക്കണമെന്ന് ഭൂരിപക്ഷം ജീവനക്കാരും ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലാണ്.

English summary
Turning point Siraj newspaper labour issue, now various trade organisations also participating in the protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X