കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ജി സ്‌പെക്ട്രം: ഫീസ്‌ ഒറ്റത്തവണയായി ഈടാക്കാം

  • By Shabnam Aarif
Google Oneindia Malayalam News

ദില്ലി: ഒറ്റത്തവണയായി സ്‌പെക്ട്രം ലൈസന്‍സിന്റെ വില ഈടാക്കുക എന്ന നിര്‍ദ്ദേശം മന്ത്രിസഭാ യോഗം അംഗീകരിച്ചു. വ്യാഴാഴ്‌ച ചേര്‍ന്ന യോഗത്തിലാണ്‌ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്‌. മന്ത്രിതല സമിതിയുടേതായിരുന്നു നിര്‍ദ്ദേശം.

ടെലികോം കമ്പനികളില്‍ നിന്നും 2ജി സ്‌പെക്ട്രം ലൈസന്‍സിന്‌ ഉള്ള ഫീസ്‌ ഒറ്റത്തവണയായി ഈടാക്കാനാണ്‌ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ആയിരിക്കുന്നത്‌. ഇപ്രകാരം 31,000 കോടി രൂപ സമാഹരിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ്‌ ഇങ്ങനെയൊരു തീരുമാനം.

4.4 മെഗാ ഹെര്‍ഡ്‌സിനു മുകളില്‍ സ്‌പെക്ട്രം ഉപയോഗിക്കുന്ന ജിഎംഎസ്‌ ഓപറേറ്റര്‍മാരില്‍ നിന്നും ആണ്‌ ഇങ്ങനെ ഒറ്റത്തവണയായി 2ജി സ്‌പെക്ട്രം ലൈസന്‍സിനുള്ള ഫീസ്‌ ഈടാക്കുക.

അതേസമയം സിഡിഎംഎ ഓപറേറ്റര്‍മാരില്‍ നിന്നും തല്‍ക്കാലം തുക ഈടാക്കണ്ട എന്നാണ്‌ തീരുമാനം.

എന്നാല്‍ അവശ്യ മരുന്നുകളുടെ വില നിയന്ത്രണത്തില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. അതുപോലെ ദേശീയ ഔഷധ നയം പരിഗണിക്കുന്നത്‌ മാറ്റിവെച്ചു.

മന്ത്രിസഭാ യോഗത്തില്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്‌എഎല്ലിന്റെ 10 ശതമാനം ഓഹരി വിറ്റഴിക്കാനും തീരുമാനമായിട്ടുണ്ട്‌.

English summary
The proposal for the one time deduction of 2g Spectrum fee from the telecom operator got approval of the central ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X