കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ജി സ്‌പെക്ട്രം ജെപിസിയില്‍ ബിജെപി പങ്കെടുത്തു

  • By Shabnam Aarif
Google Oneindia Malayalam News

BJP
ദില്ലി: രണ്ടു മാസക്കാലം നീണ്ട ബഹിഷ്‌കരണം ബിജെപി അംഗങ്ങള്‍ അവസാനിപ്പിച്ചു. 2ജി സ്‌പെക്ട്രം അഴിമതി അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുക്കാതെയുള്ള ബഹിഷ്‌കരണം ആണ്‌ അവസാനിപ്പിച്ചത്‌.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും, ധനമന്ത്രി പി ചിദംബരവും സംയുക്ത പാര്‍ലമെന്ററി സമിതിക്ക്‌ മുമ്പാകെ ഹാജരാകണം എന്ന്‌ ആവശ്യപ്പെട്ടായിരുന്നു രണ്ട്‌ മാസക്കാലത്തോളം ബിജെപി അംഗങ്ങള്‍ ഈ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ യോഗങ്ങള്‍ ബഹിഷ്‌കരിച്ചത്‌.

സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാനായ പിസി ചാക്കോ ഏകാധിപതിയെ പോലെ പെരുമാറുന്നു. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും സമിതിക്ക്‌ മുന്നില്‍ ഹാജരാക്കണം എന്ന്‌ ആവശ്യപ്പെടുമ്പോള്‍ സമിതിയിലെ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ മാന്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുന്നു. സമിതിയെ കുറിച്ച്‌ ബിജെപി അംഗങ്ങള്‍ക്കുള്ള പരാതികളാണിവ.

ജെപിസിയുടെ തുടര്‍ച്ചയായ രണ്ട്‌ യോഗങ്ങളാണ്‌ ബിജെപി അംഗങ്ങള്‍ ബഹിഷ്‌കരിച്ചിരിന്നത്‌. യശ്വന്ത്‌ സിന്‍ഹ, ജസ്വന്ത്‌ സിങ്‌, ധര്‍മേന്ദ്ര പ്രധാന്‍, രവിശങ്കര്‍ പ്രസാദ്‌, ഗോപിനാഥ്‌ മുണ്ടേ, ഹരേന്‍ പാഠക്‌ എന്നിവരാണ്‌ ഈ സംയുക്ത പാര്‍ലമെന്ററി സമിതിയിലെ ബിജെപി അംഗങ്ങള്‍.

സമിതിക്ക്‌ മുമ്പാകെ പ്രധാനമന്ത്രിയ ഹാജരാക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല എന്നും ചിദംബരത്തെ ഹാജരാക്കുന്ന കാര്യത്തില്‍ സമിതിയില്‍ സമാവായമായില്ല എന്നും ആണ്‌ സമിതി ചെയര്‍മാന്‍ പിസി ചാക്കോ അറിയിച്ചിരിക്കുന്നത്‌.

English summary
Ending its nearly two-month-old boycott, BJP members today attended the meeting of Joint Parliamentary Committee on 2G.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X