Get Updates
Get notified of breaking news, exclusive insights, and must-see stories!

മതംമാറി വിവാഹം കഴിച്ചതിന്റെ പേരില്‍ കലാപം

ധര്‍മ്മപുരി: തന്റെ മകള്‍ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ അച്ഛന്‍ ജീവനൊടുക്കിയ സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കലാപം. ധര്‍മ്മപുരി ജില്ലയിലാണ് സംഭവം. മകള്‍ ദളിത് യുവാവിനൊപ്പം പോയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ജി നാഗരാജന്‍ (45) വ്യാഴാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് പ്രകോപിതരായ ദളിത് ഇതര സമുദായക്കാര്‍ ദളിതരുടെ വീടുകള്‍ക്ക് തീവയ്ക്കുകയായിരുന്നു. 148 ദളിതരുടെ വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു.

ദളിത് യുവാവിനെ മകള്‍ വിവാഹം ചെയ്തതിലുള്ള അപമാനഭാരത്താലാണ് പിതാവ് ജീവനൊടുക്കിയതെന്ന് കലാപകാരികള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ തിരിച്ച് വീട്ടിലെത്തിക്കാന്‍ യുവാവിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ലെന്നും ഇവര്‍ പറയുന്നു.

സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് 300 പൊലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1000 പൊലീസുകാരെ കൂടി നിയോഗിച്ചതിന് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായത്. സംഭവവുമായി ബന്ധപ്പെട്ട് 90 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 210 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും ജയലളിത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+