കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജകുടുംബത്തെ തള്ളിപ്പറയരുത്: ഉമ്മന്‍ ചാണ്ടി

  • By Nisha Bose
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ക്ഷേത്ര സ്വത്ത് പൊതുസ്വത്തല്ല. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രീം കോടതിയാണ് കോടതിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. ഇത്രയും കാലം സ്വത്ത് സൂക്ഷിച്ചതിലൂടെ രാജകുടുംബത്തിന്റെ വിശ്വസനീയത കൂടിയിട്ടേയുള്ളൂ. രാജകുടുംബത്തെ തള്ളിപ്പറയുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം സിപിഎം രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി നിയോഗിച്ച അഭിഭാഷകന്‍ എന്ന നിലയില്‍നിന്ന് കേവലം വിനീതവിധേയനായ രാജദാസനായി അമിക്കസ്‌ക്യൂറി മാറിയെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

ക്ഷേത്രഭരണം രാജകുടുംബത്തിന്റെ കൈകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും പിണറായി ആരോപിച്ചു. ക്ഷേത്രം രാജകുടുംബത്തിന് അര്‍ഹതപ്പെട്ടതാണെന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിനുണ്ടായിരുന്നില്ല. ദേവസ്വം ബോര്‍ഡ് പോലെയൊരു സംവിധാനം ഏര്‍പ്പെടുത്തണമെന്നതാണ് സി.പി.എം നിലപാട്. ഗുരുവായൂര്‍, തിരുപ്പതി ക്ഷേത്രങ്ങളുടെ ഭരണമെല്ലാം ഈ വിധത്തില്‍ ഫലപ്രദമായി പോകുന്നുണ്ടെന്ന കാര്യം പിണറായി എടുത്തുപറഞ്ഞു.

English summary

 Chief Minister Oommen Chandy said that don't blame royal family over Padmanabhaswamy temple case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X