മലാലയ്‌ക്ക് സമാധാന നൊബേല്‍ നല്‍കണമെന്ന്

താലിബാന്‍ തീവ്രവാദത്തിന് എതിരെയും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും എഴുതിയതിനാണ് താലിബാന്‍ തീവ്രവാദികള്‍ മലാലയെ വധിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 9നാണ് 14 വയസ്സുകാരിയായ മലാലയ്‌ക്ക് വെടിയേറ്റത്.
സ്‌ത്രീകളെ അടിച്ചമര്‍ത്താനും. അവരുടെ അവകാശങ്ങള്‍ നിഷേധിക്കാനുമുള്ള താലിബാന്‍ ശ്രമങ്ങള്‍ക്ക് എതിരെ ലോക ശ്രദ്ധ നേടാനും പ്രതിഷേധം ഉയരാനും ഈ പെണ്‍കുട്ടിക്ക് നേരെ താലിബാന്‍ പ്രവര്‍ത്തകര്‍ നടത്തിയ ക്രൂരമായ ആക്രമണം കാരണമായി.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനോട് മലാലയ്‌ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പതിനായിരക്കണക്കിന് ബ്രിട്ടീഷ്, പാക് സ്‌ത്രീകളാണ് പ്രടകനം നടത്തിയത്.
മലാല വെറും ഒരു പെണ്‍കുട്ടി അല്ല. പെണ്‍കുട്ടി ആയിപ്പോയതിന്റെ പേരില്‍ മാത്രം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് മലാല സംസാരിച്ചത്. മലാലയ്‌ക്ക് നൊബേല്‍ പുരസ്‌കാരം നല്‍കണം എന്ന ക്യാംപെയിന് നേതൃത്വം നല്‍കുന്ന ഷാഹിദ ചൗധരി പറഞ്ഞു.
മലാലയ്‌ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണം എന്ന് ആവശ്യപ്പെട്ട് 30,000ത്തില്‍ ആധികം വരുന്ന സത്രീകള്‍ ഒപ്പിട്ട അപേക്ഷയാണ് പ്രധാനമന്ത്രി ഡേവിഡ് കാമരൂണിന് നല്‍കിയിരിക്കുന്നത്.
ബ്രിട്ടനു പുറമെ കാനഡ, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളിലും സമാനമായ ക്യാമ്പെയ്‌ന്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications