കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ കലോത്സവം, സ്വാഗതസംഘം 'ലീഗ് സമ്മേളനമായി'

  • By ഷിബു
Google Oneindia Malayalam News

Kerala Kalolsavam
സംസ്ഥാന സ്‌കൂള്‍ കലോത്സവ നടത്തിപ്പില്‍ വീണ്ടും വിവാദം. സ്‌കൂള്‍ കലോത്സവം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ മണ്ഡലമായ തിരൂരങ്ങാടിയില്‍ നടത്തണമെന്ന തീരുമാനം വിവാദത്തിലായതിനെത്തുടര്‍ന്ന് കലോത്സവവേദി മലപ്പുറത്തേക്ക് മാറ്റിയിരുന്നു. കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണവുമായി ബന്ധപ്പെട്ടാണ് വീണ്ടും വിവാദം ഉയര്‍ന്നത്. ഇത്തവണ യൂത്ത് ലീഗുകാരും മുസ്ലീംലീഗ് പ്രവര്‍ത്തകരുമാണ് വിവാദനായകന്മാര്‍. സ്വാഗതസംഘം രൂപികരണ യോഗത്തിനു മുന്നോടിയായുളള അധ്യാപക സംഘടനാ പ്രതിനിധികളുടെ ചര്‍ച്ചയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയതില്‍ കോണ്‍ഗ്രസ് അധ്യാപക സംഘടന അടക്കമാണ് പ്രതിഷേധമുയര്‍ത്തിയത്.

മലപ്പുറം ടൗണ്‍ഹാളില്‍ ഒമ്പതാം തീയതി രാവിലെ 11.30 ഓടെ തുടങ്ങിയ അധഅയാപകസംഘടനാ യോത്തിന്റെ മുന്‍നിരയില്‍ യൂത്ത് ലീഗുകാരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും സ്ഥാനം പിടിച്ചതാണ് കക്ഷിരാഷ്ട്രീയ ഭേദമെന്യേ അധ്യാപക സംഘടനാ പ്രതിനിധികളുടെ എതിര്‍പ്പിനിടയാക്കിയത്. കലോത്സവ സബ്ബ് കമ്മിറ്റി പ്രതിനിധികള്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതിയുള്ള യോഗത്തിലാണ് ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇടിച്ചുകയറിയത്.

36 അധ്യാപകസംഘടനകളുടെ പ്രതിനിധികളുടെ യോഗമാണ് വിളിച്ചുചേര്‍ത്തത്. സ്‌കൂള്‍ കലോത്സവ സംഘാടക സമിതിയുടെ സബ്കമ്മിറ്റികളെയും അതിന്റെ ഭാരവാഹികളെയും തെരഞ്ഞെടുക്കാന്‍ വേണ്ടിയാണ് ഈ യോഗം ചേര്‍ന്നത്. ഇവിടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വേദിയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്.

മുസ്ലീം ലീഗുകാരുടെ ആജ്ഞാനുവര്‍ത്തിയാണെന്നാരോപിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യാപകസംഘടനയായ ജി എസ് ടി യു അടക്കമുള്ളവര്‍ യോഗത്തില്‍ കടുത്ത വിമര്‍ശനമാണ് അഴിച്ചുവിട്ടത്. മുസ്ലീം ലീഗ് നേതാക്കളുടെ കണ്ണിലെ കരടായ അധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ ഡി ഡി ഇയുടെ നടപടിയില്‍ പ്രതിഷേധിച്ചാല്‍ ഇടത് അധ്യാപക സംഘടനാപ്രതിനിധികളും കോണ്‍ഗ്രസ് അധ്യാപകസംഘടനാ നേതാക്കളും പ്രതിഷേധിച്ചത്. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറായ കെ സി ഗോപിയുടെ കീഴില്‍ കലോത്സവം നടത്തുന്നതില്‍ സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അധ്യാപകസംഘടനകളുടെ നിലപാട്.

അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിന് ശേഷം കലോത്സവത്തിന്റെ വിപുലമായ സംഘാടകസമിതി യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. വിപുലമായ സംഘാടക സമിതിക്കു പുറമേ നിര്‍വാഹക സമിതിയും 20 സബ് കമ്മിറ്റികളും രൂപവത്കരിച്ചു. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ എ. ഹാജഹാന്‍ സംഘാടക സമിതി അംഗങ്ങളെയും നിര്‍വ്വാഹക സമിതി അംഗങ്ങളെയും സബ് കമ്മിറ്റികളെയും പ്രഖ്യാപിച്ചു.

English summary
Kerala School Youth Festival organising committee formed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X