കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎം സുധീരന്‍ വീണ്ടും കോണ്‍ഗ്രസിനെതിരെ

  • By Shabnam Aarif
Google Oneindia Malayalam News

VM Sudheeran
കണ്ണൂര്‍: കോണ്‍ഗ്രസില്‍ നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല എന്ന്‌ വിഎം സുധീരന്‍ തുറന്നടിച്ചു. കെപിസിസി നിര്‍വ്വാഹക സമിതിയോ ഏകോപന സമിതിയോ കൂടുന്നില്ല. പുനസംഘടന വൈകുന്നതാണ്‌ ഇതിനെല്ലാം കാരണം. സുധീരന്‍ പറഞ്ഞു.

അതുപോലെ മുന്നണിതലത്തിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സി അച്യുതമേനോന്റെ ഭരണകാലം മാതൃകയാക്കുകയാണ്‌ മാര്‍ഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അച്യുത മേനോനും സിഎച്ച്‌ മുഹമ്മദ്‌ കോയയുമെല്ലാം മന്ത്രിസഭയില്‍ ഉണ്ടായിരുന്ന കാലത്ത്‌ നയപരമായ കാര്യങ്ങള്‍ നേതൃ, മുന്നണി തലങ്ങളില്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

യുഡിഎഫിന്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസില്‍ നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേദിയില്ല എന്ന്‌ കുറ്റപ്പെടുത്തിയ സുധീരന്‍ കൂടിയാലോചനയുടെ അഭാവം കൊണ്ടാണ്‌ ഹരിത എംഎല്‍എമാര്‍ പറയുന്നത്‌ അവഗണിക്കപ്പെടുന്നു എന്ന്‌ ആക്ഷേപം ഉയരുന്നത്‌ എന്നും അഭിപ്രായപ്പെട്ടു.

സാമ്പത്തിക ശക്തികളുടെ സ്ഥാപിത താല്‍പര്യം സംരക്ഷിക്കുന്ന മുന്നണി സംസ്ഥാനത്ത്‌ രൂപപ്പെടുകയാണ്‌. ഏത്‌ മുന്നണി ഭരിച്ചാലും സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന ഭരണ വര്‍ഗം ശക്തിപ്പെടുകയാണ്‌. വിഎം സുധീരന്‍ അഭിപ്രായപ്പെട്ടു.

English summary
Congress leader VM Sudheeran blamed the Congress for not discussing thing in the party. He opined that there is a communication gap in the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X