പശുവിനെ കടുവ കൊന്നു; കുടുങ്ങിയത് വനപാലകര്‍
തിരുനെല്ലി പഞ്ചായത്തിലെ പുലിമുക്കില്‍ കറവപ്പശുവിനെ കടുവ കൊന്നു. സ്ഥലത്തെത്തിയ വനപാലകരെ പശുവിന്റെ ഉടമയ്ക്ക് അരലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ തടഞ്ഞുവച്ചു. പിന്നീട് പശുവിന്റെ ജഡവുമായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അപ്പപ്പാറയിലെ ഫോറസ്റ്റ് സ്റ്റേഷനും തിരുനെല്ലി-മാനന്തവാടി റോഡും ഉപരോധിച്ചു.

പുലിമുക്കിലെ കൊല്ലിയില്‍ തിമ്മപ്പന്റെ മൂന്നര വയസും 15 ലിറ്റര്‍ കറവയുമുള്ള പശുവിനെയാണ് കടുവ കൊന്നത്. ഞായറാഴ്ച രാവിലെ എട്ടരയോടെ പശുവിനെ വീടിനടുത്ത് വയലില്‍ കെട്ടി തിമ്മപ്പന് മടങ്ങുമ്പോഴായിരുന്നു കടുവയുടെ ആക്രമണം. കടുവയെക്കണ്ട് ഭയന്നോടിയ തിമ്മപ്പന് നിലവിളിച്ച് ആളെക്കൂട്ടി. ഓടിയെത്തിയ സമീപവാസികള്‍ ഒച്ചയിട്ട് കടുവയെ വനത്തിലേക്ക് ഓടിച്ചു. അപ്പോഴേക്കും പശുവിന്റെ ജീവന് നഷ്ടപ്പെട്ടിരുന്നു.
വിവരം അറിഞ്ഞ് പുലിമുക്കിലെത്തിയ ഫോറസ്റ്റര്‍മാരായ ടി ശശിധരന്, എം ശങ്കരന്, ഗാര്‍ഡുമാരായ ഉണ്ണികൃഷ്ണന്, പി ജി ഉണ്ണികൃഷ്ണന്, പി പ്രശാന്തന് എന്നിവരെ രാവിലെ മുതല്‍ ഉച്ചവരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. വന്യമൃഗങ്ങളുടെ രൂക്ഷമായ ശല്യത്തിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് ഫോറസ്റ്റ് ഓഫീസില്‍ നിരന്തരം പരാതിയുമായി നാട്ടുകാര്‍ എത്തിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവച്ചത്.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ഉടമയ്ക്ക് ഉടനടി അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നാട്ടുകാര്‍ വനപാലകരോട് ആവശ്യപ്പെട്ടു. ഉച്ചയോടെ സ്ഥലത്തെത്തിയ തിരുനെല്ലി ഫോറസ്റ്റ് ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ സുധാകരനെയും നാട്ടുകാര്‍ തടഞ്ഞുവച്ചു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തി പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ തുടര്‍ന്ന് പശുവിന്റെ ജഡം തണ്ടുകെട്ടി ചുമന്ന് അഞ്ച് കിലോമീറ്റര്‍ അകലെ അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് മുന്നിലിട്ടു.
പിന്നീട് ഫോറസ്റ്റ് സ്റ്റേഷനും തിരുനെല്ലി-മാനന്തവാടി റോഡും ഉപരോധിച്ചു. തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിസബത്ത് നാരായണന്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം ജയഭാരതി, തിരുനെല്ലി പഞ്ചായത്തംഗം എ എന്‍ നിഷാന്ത്, ക്ഷീരസംഘം പ്രസിഡന്റ് ഹംസ, കെ.ജി.രാമകൃഷ്ണന്, ഇ സി രൂപേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ അപ്പപ്പാറയിലെത്തിയ പേര്യ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ വി സോമരാജന് സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും നഷ്ടപരിഹാരത്തിന്റ കാര്യത്തില്‍ തീരുമാനമായില്ല. മൂന്നരയോടെ അപ്പപ്പാറയിലെത്തിയ വെറ്ററിനറി സര്ജന് ഡോ. സുനില്‍കുമാര്‍ നഷ്ടപരിഹാരമായി 45,000-നും 50,000നും ഇടയില്‍ തുക തിമ്മപ്പന് ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്നാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്. പശുവിന്റെ ജഡം പോസ്റ്റുമോര്‍ട്ടത്തിനുശേഷം അപ്പപ്പാറ വനത്തില്‍ മറവുചെയ്തു.
പുലിമുക്കിലും സമീപങ്ങളിലും ആനയും കടുവയുമടക്കം കുറുക്കനും കാട്ടുപന്നിയും അടക്കമുള്ള വന്യജീവികളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ വര്‍ഷങ്ങളായി പരാതിപ്പെടുന്നതാണ്. എന്നാല്‍ വനപാലകരുടെ ഭാഗത്തുനിന്ന് യാതൊരുവിധ സംരക്ഷണ നടപടികളും ഇതുവരെ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. പുലിമുക്കില്നിന്ന് അരകിലോമീറ്റര്‍ അകലെകഴിഞ്ഞവര്ഷം കടുവ കെണിയില്‍ കുടുങ്ങി ചത്തിരുന്നു. കാട്ടാനകള്‍ എല്ലാദിവസവും എത്തുന്ന സ്ഥലമാണിത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications