ജീവനക്കാരെ കിങ്ഫിഷര്‍ വീണ്ടും പറ്റിച്ചു

മെയ് മാസത്തെ ശമ്പളം ദീപാവലിയ്ക്ക് മുന്‍പ് നല്‍കുമെന്നും കമ്പനി ഉറപ്പ് നല്‍കിയിരുന്നു. ഇത് വിശ്വസിച്ച് സമരത്തില്‍ നിന്ന് ജീവനക്കാര്‍ പിന്‍മാറുകയും ചെയ്തു.വാഗ്ദാനപ്രകാരം കമ്പനി ജീവനക്കാര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പളം നല്‍കിയെങ്കിലും മെയ് മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചില്ല. ശമ്പളം ലഭിക്കാത്ത തങ്ങള്‍ക്കിത് ഇരുണ്ട ദീപാവലിയാണെന്നായിരുന്നു ജീവനക്കാരുടെ പ്രതികരണം.
എന്നാല്‍ ഇതെ കുറിച്ച് പ്രതികരിക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് വ്യോമയാന വകുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. പുതിയ പാക്കേജുമായി വരാത്ത പക്ഷം തുടര്‍ന്ന് സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നതാണ് വ്യോമയാന വകുപ്പിന്റെ നിലപാട്. നിലവില്‍ കമ്പനിയ്ക്ക് ഏഴായിരം കോടിയോളം കടബാധ്യതയുണ്ട്.












Click it and Unblock the Notifications