റേഡിയോ ജോക്കിയുടെ നഗ്നചിത്രം: 2പേര്‍ പിടിയില്‍
കൊച്ചി: ദുബയില്‍ എഫ്.എം റേഡിയോ ജോക്കിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഇമെയില്‍ വഴി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്ത കേസില്‍ രണട്് പേരെ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ആലത്തൂര്‍ കുഴല്‍മന്ദം നടുമന്ദം ദേശത്ത് മര്‍ച്ചന്റ് നേവി ഓഫിസര്‍ അശ്വിന്‍ (25), പരാതിക്കാരിയുടെ സഹപ്രവര്‍ത്തകയും റേഡിയോ ജോക്കിയുമായ തിരുവനന്തപുരം പേട്ട വള്ളക്കടവ് പെരുന്താനി ഗായത്രി (26) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്ക് സഹായം ചെയ്ത മൂന്നാംപ്രതി ഷിബിനെ പൊലീസ് അന്വേഷിച്ചു വരികയാണ്.
പ്രോഗ്രാം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ഗായത്രി ഇ മെയില്‍ വഴി ഫോട്ടോകള്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുപത്തിനാലുകാരിയുടെ റേഡിയോ ജോക്കിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
ആദ്യം യുവതിയുടെ പേഴ്‌സനല്‍ ഇ മെയിലിലേക്കാണ് ചിത്രങ്ങള്‍ അയച്ചിരുന്നത്. പിന്നീട്, ബന്ധുക്കളുടെയും എഫ്.എം സ്‌റ്റേഷനിലെ റേഡിയോ ജോക്കികളുടെ ഒഫീഷ്യല്‍ ഇ മെയില്‍ ഐ.ഡിയിലേക്കും ഫോട്ടോകള്‍ എത്തിത്തുടങ്ങി. ഇതേതുടര്‍ന്ന്, യുവതിയുടെ മാതാവ് എറണാകുളം റേഞ്ച് ഐ.ജി കെ. പത്മകുമാറിന് പരാതി നല്‍കുകയായിരുന്നു.
സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഐ.ജിയുടെ നിര്‍ദേശപ്രകാരം എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് കേസ് എടുത്തു.
നേരത്തെ മറ്റൊരാളെ വിവാഹം കഴിച്ചിട്ടുള്ള ഇരുപത്തിനാലുകാരിയായ ജോക്കിയും അശ്വിനും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ഇരുവരും സൗഹൃദത്തിലായിരുന്ന കാലത്ത് അശ്വിന്‍ ഫോട്ടോയും വീഡിയോയും സ്വന്തം ക്യാമറയില്‍ പകര്‍ത്തി. ഇതേ വീഡിയോയും ഫോട്ടോയുമാണ് ഇ മെയില്‍ വഴി പ്രചരിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
സുഹൃത്തുക്കളെ കാണാന്‍ കലൂരിലെത്തിയപ്പോഴാണ് അശ്വിന്‍ അറസ്റ്റിലായത്.ഗായത്രിയും അശ്വിനും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. ജോക്കിയും അശ്വിനും ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് തെറ്റിപ്പിരിയുകയായിരുന്നു. പരാതിക്കാരിയുടെ ഓഫിസ് മെയില്‍ ഐ.ഡിയിലും ഓഫിസിലെ സഹപ്രവര്‍ത്തകരുടെ മെയില്‍ ഐ.ഡിയിലും ഒരേ സമയം മെയിലുകള്‍ ചെന്നതായി മനസ്സിലാക്കിയ പൊലീസ് അതിനുപിന്നില്‍ ഓഫിസിലെ മറ്റാരുടെയെങ്കിലും സഹായം ഉണ്ടാകും എന്ന നിഗമനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടാംപ്രതി കസ്റ്റഡിയിലായത്.












Click it and Unblock the Notifications