കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭഛിദ്രം അനുവദിച്ചില്ല; ഇന്ത്യന്‍ യുവതി മരിച്ചു

  • By Ajith Babu
Google Oneindia Malayalam News

 Savita Halappanavar
ലണ്ടന്‍: ഗര്‍ഭച്ഛിദ്രത്തിനു അനുവദിക്കണമെന്ന ആവശ്യം നിഷേധിയ്ക്കപ്പെട്ട ഇന്ത്യന്‍ യുവതി അയര്‍ലന്‍ഡില്‍ മരണത്തിന് കീഴടങ്ങി. ഗര്‍ഭധാരണത്തിലെ പിശകുകള്‍ മൂലം കുഞ്ഞിനെ നഷ്ടമാകുമെന്ന ഘട്ടം വന്നപ്പോഴാണ് ഡോക്ടര്‍ കൂടിയായ സവിതാ ഹലപ്പാനവര്‍(31) ഗര്‍ഭച്ഛിദ്രത്തിനു വിധേയയാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അയര്‍ലന്‍ഡില്‍ ഭ്രൂണഹത്യ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു.

ഇതേത്തുടര്‍ന്ന് 17 ആഴ്ച ഗര്‍ഭിണിയായിരുന്ന സവിത അണുബാധയെത്തുടര്‍ന്നാണ് മരിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് പ്രവീണ്‍ പറഞ്ഞു.സവിതയുടെ മരണം കത്തോലിക്ക രാജ്യമായ അയര്‍ലണ്ടില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിയ്ക്കുകയാണ്. കത്തോലിക്ക രാജ്യങ്ങളില്‍ ഭ്രൂണഹത്യ നിരോധിച്ച നടപടി പുനരവലോകനം ചെയ്യണമെന്നാണ് ആവശ്യമുയര്‍ന്നിരിയ്ക്കുന്നത്. ഞാന്‍ ക്രൈസ്ത വിശ്വാസിയോ ഐറിഷുകാരിയോ അല്ലെന്ന് മരിയ്ക്കും മുമ്പ് സവിത പറഞ്ഞതായ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 28നാണ് കര്‍ണാടക സ്വദേശിനിയായ സവിത മരിച്ചത്. ഇതിന് മൂന്ന് ദിവസം മുമ്പ് കടുത്ത വേദനയെ തുടര്‍ന്നാണ് സവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഗര്‍ഭം അലസുന്നതിന്റെ ലക്ഷണത്തേക്കുറിച്ച് ഡോക്ടര്‍മാര്‍ സവിതയോടു സൂചിപ്പിച്ചു.

കുഞ്ഞിന്റെ ജീവനും തന്റെ ജീവനും അപകടത്തിലാകുമെന്ന തിരിച്ചറിഞ്ഞ സവിത തന്നെ ഗര്‍ഭച്ഛിദ്രത്തിനു വിധേയയാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞില്‍ നേരിയ ജീവന്റെ തുടിപ്പുകളുണ്‌ടെന്ന കാരണം പറഞ്ഞ് ഡോക്ടര്‍മാര്‍ ഗര്‍ച്ഛിദ്രത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു. കുഞ്ഞു മരിച്ച ശേഷമാണ് പുറത്തെടുക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയാറായത്. ഇതേത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ സവിതയെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരുപക്ഷേ ഗര്‍ഭച്ഛിദ്രത്തിനു വിധേയയാക്കിയിരുന്നെങ്കില്‍ സവിതയുടെ ജീവനെങ്കിലും രക്ഷിക്കാനാകുമായിരുന്നുവെന്ന് പ്രവീണ്‍ പറഞ്ഞു. സംഭവത്തേക്കുറിച്ച് അയര്‍ലന്‍ഡ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
A 31-year-old Indian dentist died recently in Ireland from complications following the hospital's refusal to conduct an abortion to save her life.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X