തീവണ്ടിയില്‍ നിന്ന് ഡച്ച് വനിതയെ തള്ളിയിട്ട് കൊള്ള
റൂര്‍ക്കി: ഹോളണ്ടില്‍ നിന്നെത്തിയ വനിതാ വിനോദസഞ്ചാരിയെ ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട ശേഷം കൊള്ളയടിച്ചു. 34കാരിയായ ഫ്ലെയര്‍ ഡി നൂസില്‍ ആണ് മോഷണത്തിന് ഇരയായത്.
ഡെറാഡൂണ്‍-അമൃത്‌സര്‍ എക്‌സ്പ്രസില്‍ അമൃത്‌സറിലേയ്ക്ക് പോവുകയായിരുന്നു നൂസില്‍. നവംബര്‍ 12ന് രാത്രിയില്‍ അജ്ഞാതനായ ഒരാള്‍ ഇവരെ തീവണ്ടിയില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ടോയ്‌ലറ്റില്‍ പോകാനായി നടക്കുമ്പോഴായിരുന്നു നൂസിലിന് നേരെ ആക്രമണമുണ്ടായത്.ഈ സമയത്ത് നൂസിലിന്റെ കൈവശം ബാഗുണ്ടായിരുന്നു. ബേസിന്റെ അടുത്തു നിന്നിരുന്നയാള്‍ വനിതയെ തള്ളിയിടുകയായിരുന്നു. സ്ത്രീയെ തള്ളിയിട്ട ശേഷം അക്രമിയും ഒപ്പം ചാടി. വീഴ്ചയില്‍ ബോധരഹിതയായിപ്പോയ വിനോദസഞ്ചാരിയുടെ പക്കല്‍ നിന്ന് ബാഗ് കൈക്കലാക്കിയ ശേഷം മോഷ്ടാവ് രക്ഷപെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വനിത ബോധരഹിതയായി കിടക്കുന്നത് ശ്രദ്ധയില്‍ പെട്ട പൊലീസ് ഇവരെ അടുത്തുള്ള നഴ്‌സിങ് ഹോമില്‍ എത്തിക്കുകയായിരുന്നു. ബുധനാഴ്ച ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. ബാഗിനുള്ളില്‍ പാസ്‌പോര്‍ട്ട്, എടിഎം കാര്‍ഡ്, ഐ പോഡ് തുടങ്ങി പല വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ഒക്ടോബര്‍ 2നാണ് നൂസില്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയത്.












Click it and Unblock the Notifications