Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂല്‍ബന്ധമില്ലാതെ ബൈക്ക് സവാരി; യുവാവ് കുടുങ്ങി

കോട്ടയം: പിറന്നപടി നഗരത്തില്‍ യുവാവിന്റെ ബൈക്ക് സവാരി. യുവാവിന്റെ സാഹസിക യാത്ര കണ്ടുനില്‍ക്കാന്‍ കഴിയാതെ ചിലര്‍ കണ്ണുപൊത്തി. മറ്റു ചിലര്‍ അന്തം വിട്ട് ഈ യാത്ര നോക്കി നില്‍ക്കുകയും ചെയ്തു. നൂല്‍ബന്ധമില്ലാതെ ബൈക്കില്‍ അതിവേഗത്തില്‍ പാഞ്ഞ യുവാവിനെ കുടുക്കാന്‍ പൊലീസും ഏറെ മെനക്കെട്ടു. ഒടുക്കം അടഞ്ഞുകിടന്ന റെയില്‍വെ ഗേറ്റില്‍ കുടുങ്ങിയതോടെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്.

മണര്‍കാട് ഒറവയ്ക്കല്‍ പുതിയകാവില്‍ ഗോപന്‍ ടി നായരാണ് കോട്ടയം നഗരത്തിലൂടെ പിറന്നപടി ബൈക്ക് യാത്ര നടത്തിയത്. കഞ്ഞിക്കുഴിയില്‍വെച്ച് വൈകീട്ട് 5.30നാണ് യുവാവിനെ ആദ്യം കണ്ടത്. നീല പള്‍സര്‍ ബൈക്കില്‍ പാഞ്ഞ യുവാവ് ഷര്‍ട്ട് ധരിക്കാതിരുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇത് കണ്ടവര്‍ ബൈക്ക് അടുത്ത് എത്തിയപ്പോഴാണ് യുവാവ് നൂല്‍ബന്ധമില്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന മനസ്സിലാക്കിയത്.

സംഭവം കണ്ട നാട്ടുകാരില്‍ ചിലര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും മറ്റും യുവാവിനെ പിന്തുടര്‍ന്നു. വിവരം അറിഞ്ഞ പോലീസ് സംഘം ബൈക്കിലും ജീപ്പിലും പിന്നാലെ പാഞ്ഞു. വൈകുന്നേരത്തെ ഗതാഗതക്കുരുക്കിനെപ്പോലും വിദഗ്ധമായി മറികടന്ന യുവാവ് കളക്ടറേറ്റും സെന്‍ട്രല്‍ ജങ്ഷനും ടിബി റോഡും കടന്ന് എംസി റോഡില്‍ പ്രവേശിച്ചു. ഇതുവഴി കുതിച്ചു പാഞ്ഞ യുവാവിനൊപ്പമെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. പലയിടത്തുംവെച്ച് യുവാവിന്റെ ബൈക്കിനെ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ബൈക്കിലൂടെ കടന്നുപോയ സ്ഥലങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനു യാത്രക്കാരും വഴിപോക്കരുമുണ്ടായിരുന്നു. തിരക്കേറിയ സ്ഥലങ്ങളില്‍ എഴുന്നേറ്റു നിന്നും ബൈക്ക് ഓടിച്ചുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു

മണിപ്പുഴയില്‍നിന്ന് മൂലേടം ഭാഗത്തേക്കാണ് യുവാവ് ബൈക്കോടിച്ചത്. എന്നാല്‍ മൂലേടം റെയില്‍വെ ഗേറ്റ് അടഞ്ഞുകിടന്നതിനാല്‍ വേഗം കുറയ്‌ക്കേണ്ടിവന്നു. ഇവിടെ വച്ച് നാട്ടുകാര്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി. നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ വളഞ്ഞിട്ടു തല്ലി. കൂടെയെത്തിയ പോലീസ് ഇതുതടഞ്ഞ് യുവാവിനെ മുണ്ട് ഉടുപ്പിച്ചു.

മാനസികവിഭ്രാന്തി കാണിക്കുന്ന യുവാവ് പനച്ചിക്കാട് സ്വദേശി കാര്‍ത്തിക് (32) എന്നാണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ വിലാസം കണ്ടെത്തിയത്. യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാള്‍ മദ്യപിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്.
വിവസ്ത്രനായി അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് യുവാവിന്റെ പേരില്‍ കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+