കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം: കോടതി നടപടിക്രമങ്ങള്‍ വെള്ളിയാഴ്ച മുതല്‍

  • By ഷിബു
Google Oneindia Malayalam News

TP Chandrasekharan
റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക കോടതിയുടെ നടപടിക്രമങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളെ വെള്ളിയാഴ്ച കോടതി മുമ്പാകെ ഹാജരാക്കും. ടി പി വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ഈ മാസം 29നകം കോടതിയില്‍ ഹാജരാകണമെന്ന് പ്രത്യേക കോടതി ജഡ്ജി ആര്‍ നാരായണപിഷാരടി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുകയും അവരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം കേള്‍ക്കുകയും ചെയ്ത ശേഷം മാത്രമേ കേസിന്റെ വിചാരണ ആരംഭിക്കുകയുള്ളൂ.

2013 ജൂലായ് 31 ന് മുമ്പ് കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകകോടതി നടപടികള്‍ വേഗത്തിലാക്കിയത്. വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെയും ജില്ലാ സെഷന്‍സ് കോടതിയുടെയും പരിഗണനയിലുള്ള കേസിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ മാറാട് കേസിന്റെ വിചാരണ നടത്തിയ കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു. എഴുപത്തിയാറ് പ്രതികളുള്ള കേസില്‍ ഒളിവില്‍ കഴിയുന്ന ഒരാളൊഴികെ എഴുപത്തഞ്ച് പേരും പ്രത്യേക കോടതിയില്‍ വിചാരണ നേരിടും.

ടി പി ചന്ദ്രശേഖരന് നേരെ നടന്ന 2009ലെ വധശ്രമം സംബന്ധിച്ച കേസ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. സി പി എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍ ഒന്നാം പ്രതിയായുള്ള ഈ കേസില്‍ ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണന്‍, തലശ്ശേരി ഏരിയാകമ്മിറ്റിയംഗം പി പി രാമകൃഷ്ണന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ സി രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെ പതിനഞ്ച് പ്രതികളാണുള്ളത്.

സി കെ ശ്രീധരനും പി കുമാരന്‍കുട്ടിയുമാണ് ടി പി വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ബി രാമന്‍പിള്ള, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഞ്ചേരി ശ്രീധരന്‍നായര്‍, എം അശോകന്‍ എന്നിവരുള്‍പ്പെട്ട അഭിഭാഷകരാണ് പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നത്.

എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉത്തരമേഖലാ എ ഡി ജി പി എന്‍ ശങ്കര്‍റെഡ്ഢിയാണ് സുരക്ഷാകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്. എ ഡി ജി പി വ്യാഴാഴ്ച പ്രത്യേക കോടതി പരിസരത്തെത്തി സുരക്ഷാക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി. കോഴിക്കോട് കമ്മിഷണര്‍ക്കായിരിക്കും സുരക്ഷാ ചുതമല. ടി പി വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളെ ജയിലില്‍ നിന്നും കോടതിയിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച ക്രമീകരണങ്ങളും എ ഡി ജി പി വിലയിരുത്തി.

English summary
Trial in Revolutionary Marxist Party leader T P Chandrasekharan murder case would begin in the additional Sessions Judge Court, Ernhipalam today amid tight security.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X