കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ്സില്‍ ട്രെയിനിടിച്ച് 50 കുട്ടികള്‍ മരിച്ചു

Google Oneindia Malayalam News

കെയ്‌റോ: സ്‌കൂള്‍ ബസ്സില്‍ ട്രെയിനിടിച്ച് നാലു വയസ്സിനും ആറുവയസ്സിനും ഇടിയിലുള്ള 50കുട്ടികളും ഡ്രൈവറും മരിച്ചു. മധ്യ ഈജിപ്തിലെ മാന്‍ഫാള്‍ട്ടിലാണ് സംഭവം. റെയില്‍വേ ഗേറ്റിലെ കാവല്‍ക്കാരന്‍ ഉറങ്ങിപോയതാണ് അപകടത്തിനുകാരണം. ഇയാളെ പിടികൂടിയിട്ടുണ്ട്. അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് ഗതാഗത മന്ത്രിയും റെയില്‍വേ വകുപ്പിന്റെ തലവനും രാജിവെച്ചു.

Egypt-Train Accident

അപകടസമയത്ത് കിന്റര്‍ ഗാര്‍ഡനില്‍ പഠിയ്ക്കുന്ന 60ഓളം കുട്ടികളും മറ്റുജീവനക്കാരും ബസ്സിലുണ്ടായിരുന്നു. ബസ് വരുമ്പോള്‍ ഗേറ്റ് തുറന്നിട്ട നിലയിലായിരുന്നു. അതിവേഗതയില്‍ വരികയായിരുന്ന തീവണ്ടി ഒരു കിലോമീറ്ററോളം ബസ്സിനെ വലിച്ചുകൊണ്ടുപോയി. ഇടിയുടെ ആഘാതത്തില്‍ കുട്ടികള്‍ തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയിട്ടുണ്ട്. ബന്ധുക്കള്‍ കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ തിരയുന്ന കാഴ്ച കരളലിയിപ്പിക്കുന്നതാണ്-അല്‍ജസീറ പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു. 22 കുട്ടികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്.

ഈജിപ്തിലെ റോഡ്, റെയില്‍ ഗതാഗതം തീര്‍ത്തും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. ഒരോ വര്‍ഷവും പതിനായിരത്തോളം പേരാണ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. മുഴുവന്‍ മന്ത്രിമാരും മരിച്ച കുട്ടികളുടെ വീട്ടിലെത്തണമെന്നും പ്രസിഡന്റ് മുഹമ്മദ് മുര്‍സി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ കാര്യത്തിലും കാര്യമായ പ്രതീക്ഷ വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ആശുപത്രികളിലായി 12 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

English summary
Fifty children aged four to six years old and the driver of the school bus they were on were killed when their vehicle was hit by a train in central Egypt on Saturday, officials said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X