കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ ഭീകരതയില്‍ പുകയുന്ന ഗാസ

  • By Shabnam Aarif
Google Oneindia Malayalam News

ലോക സമാധാനത്തിനായി സ്ഥാപിക്കപ്പെട്ട ഐക്യരാഷ്ട്രസഭ വെറും നോക്കുകുത്തിയായിരിക്കുമ്പോള്‍ ഇസ്രായേല്‍ ഗാസയ്‌ക്ക്‌ നേരെ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്‌. എന്നാല്‍ ഗാസയില്‍ പരിമിതമായ അധികാരം മാത്രം കൈയാളുന്ന ഹമാസ്‌ ചെറുത്ത്‌ നില്‍പിനായി ഇടക്കിടെ റോക്കറ്റുകളും മിസൈലുകളും ഇസ്രായേലിന്‌ നേരെ തൊടുത്ത്‌ വിടുന്നുണ്ട്‌.

ഓസ്സോ കരാര്‍ പ്രകാരം ഇസ്രായേല്‍ വെസ്റ്റ്‌ ബാങ്കിനും ഗാസയ്‌ക്കും അനുവദിച്ച പരിമിതമായ സ്വയംഭരണം മാത്രമാണ്‌ നിയമാനുസൃതമായി ഇസ്‌മായീല്‍ ഹനിയ്യയുടെ നേതൃത്വത്തില്‍ ഹമാസിന്‌ ഗാസയില്‍ ഉള്ളത്‌. എന്നാല്‍ സയണിസ്റ്റ്‌ സാമ്രാജ്യത്വത്തിന്‌ മുന്നില്‍ മുട്ടു മടക്കാന്‍ ഇസ്‌മായില്‍ ഹനിയ്യയും ഹമാസും തയ്യാറാല്ല എന്നതാണ്‌ ഇസ്രായേലിന്‌ പ്രകോപിതരാക്കുന്നത്‌.

സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടിയ ബരാക്‌ ഒബാമയുടെ നേതൃത്വത്തില്‍ അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണയോടെയാണ്‌ ഇസ്രായേല്‍ ഈ നരഹത്യ നടത്തുന്നത്‌ എന്നത്‌ രസകരമാണ്‌.

ഗാസയുടെ അയല്‍പ്പക്കങ്ങളില്‍ വീശുന്നത്‌ അമേരിക്കയ്‌ക്ക്‌ എതിരായ കാറ്റാണ്‌ എന്നത്‌ ഇത്തവണ ഇസ്രായേലിന്‌ കാര്യങ്ങള്‍ ക്ലേശകരമാക്കും എന്നുവേണം കരുതാന്‍. ഈജിപ്‌ത്‌ പ്രസിഡന്റ്‌ ഹുസ്‌നി മുബാറക്കല്ല, മറിച്ച്‌ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത മുഹമ്മദ്‌ മുര്‍സിയാണ്‌.

തുനീഷ്യയ്‌ക്കും അമേരിക്കന്‍ ശിങ്കിടി എന്ന വിശേഷണം ചേരില്ല. ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന തുര്‍ക്കിയുമായും ഇപ്പോള്‍ നല്ല ബന്ധത്തില്‍ അല്ല. അങ്ങനെ നോക്കുമ്പോള്‍ ഗാസയ്‌ക്കും ചുറ്റും ഇസ്രായേലിന്‌ ഒട്ടും അനുകൂലമായ നിലപാടല്ല. അതേസമയം ലോക സാമ്രാജ്യത്വ ശക്തിയായ അമേരിക്കയുടെ പിന്തുണയുണ്ട്‌ ഇസ്രായേലിന്‌ എന്നത്‌ വിസ്‌മരിക്കാവുന്നതല്ല.

തമ്മില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക്‌ ഇരു രാജ്യങ്ങളും തയ്യാറാവണം എന്ന്‌ ഇന്ത്യ ഈ സഹചര്യത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌.

ഗാസ ആക്രമിക്കാനൊരുങ്ങിയിരിക്കുന്ന ഇസ്രായേല്‍ മിസൈല്‍

ഗാസ ആക്രമിക്കാനൊരുങ്ങിയിരിക്കുന്ന ഇസ്രായേല്‍ മിസൈല്‍

ഗാസയില്‍ നിന്നും വിട്ട ഒരു റോക്കറ്റ്‌ നശിപ്പിക്കാനായി 2012 നവംബര്‍ 17ന്‌ ഇസ്രായേല്‍ തൊടുത്ത്‌ വിട്ട ആയണ്‍ ഡോം മിസൈല്‍.

മരണത്തിന്റെ നിഴലില്‍

മരണത്തിന്റെ നിഴലില്‍

നവംബര്‍ 16ന്‌ വടക്കന്‍ ഗാസയിലെ കിഴക്കന്‍ ജബലിയയിലെ ഒരു മര ഫാക്ടറി ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കത്തിയമരുമ്പോള്‍...

ജീവനുവേണ്ടിയുള്ള ഓട്ടം

ജീവനുവേണ്ടിയുള്ള ഓട്ടം

നവംബര്‍ 17ന്‌ ഇസ്രായേല്‍ സൈന്യവുമായുണ്ടായ സംഘര്‍ഷത്തിനിടയില്‍ ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെടുന്ന പാലസ്‌തീന്‍ വനിത.

യുദ്ധക്കളം

യുദ്ധക്കളം

നവംബര്‍ 18 ആയപ്പോഴേക്കും ഇസ്രായേല്‍ ആക്രമണത്തിന്റെ ഊക്ക്‌ കൂട്ടി.

ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസ നഗരം

ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസ നഗരം

നവംബര്‍ 17, ശനിയാഴ്‌ച 200ഓളം തവണയാണ്‌ ഇസ്രായേല്‍ ഗാസയ്‌ക്ക്‌ മുകളില്‍ ആക്രമണം അഴിച്ചു വിട്ടത്‌.

നരഹത്യയ്‌ക്കെതിരെ ഇന്ത്യയും

നരഹത്യയ്‌ക്കെതിരെ ഇന്ത്യയും

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ ഇസ്രായേല്‍ പതാകകള്‍ കത്തിക്കുന്ന ശ്രീനഗറിലെ സ്‌ത്രീകള്‍.

English summary
"Deeply concerned" at escalation of violence between Israel and Palestine, India on Sunday, Nov 18 asked both sides to exercise maximum restraint and avoid taking any action that may further exacerbate the situation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X