ചദ്ദയുടെ മരണത്തിന് പിന്നില്‍ മൂന്നാമന്‍?
ദില്ലി: മദ്യരാജാവ് പോണ്ടി ചദ്ദയും സഹോദരനും വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നിലെ ദുരൂഹത നീങ്ങുന്നില്ല. ഇരുവരും പരസ്പരം വെടിവച്ച് മരിക്കുകയായിരുന്നുവെന്ന പൊലീസിന്റെ നിഗമനത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
എയിംസിലെ ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോണ്ടി ചദ്ദയുടെ സഹോദരന്‍ ഹര്‍ദീപിന്റെയും ശരീരത്തില്‍ വെടിയുണ്ടകളേറ്റുണ്ടായ മുറിവുകളുടെ എണ്ണം ഏതാണ്ട് സമാനമാണെന്ന് പറയുന്നു. ചദ്ദയുടെ ശരീരത്തില്‍ നിന്ന് നാലു വെടിയുണ്ടകള്‍ കണ്ടെടുത്തപ്പോള്‍ ഹര്‍ദ്ദീപിന്റേതില്‍ നിന്ന് ഒന്നും കണ്ടെടുക്കാനായില്ല.
ഇതില്‍ നിന്ന് കൊലപാതകത്തെ പറ്റി ചിലത് അനുമാനിക്കാമെന്ന് എയിംസ് വൃത്തങ്ങള്‍ പറയുന്നു. ഒന്നുകില്‍ ചദ്ദയെ അകലെ നിന്നും ഹര്‍ദീപിനെ അടുത്തു നിന്നും വെടിവച്ച് കൊല്ലുകയായിരുന്നിരിക്കാം. അതല്ലെങ്കില്‍ ചദ്ദയെ കൊല്ലാനായി നാടന്‍ തോക്കാവാം ഉപയോഗിച്ചത്. എന്നാല്‍ സംഭവസ്ഥലത്തു നിന്ന് ഇത്തരമൊരു തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. രണ്ട് തോക്കുകള്‍ മാത്രമാണ് ഇതുവരെ കണ്ടെടുക്കാനായിട്ടുള്ളത്.
ചദ്ദയ്ക്ക് അകലെ നിന്നും ഹര്‍ദീപിന് അടുത്തു നിന്നുമാകാം വെടിയേറ്റതെന്ന നിഗമനം ഇരുവരും പരസ്പരം വെടിവയ്ക്കുകയായിരുന്നുവെന്ന പൊലീസിന്റെ പ്രാഥമിക നിഗമനത്തിന് എതിരാണ്.












Click it and Unblock the Notifications