കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം പറത്തുന്നതിടെ പൈലറ്റുമാര്‍ ഉറങ്ങുന്നുവെന്ന്

  • By Nisha Bose
Google Oneindia Malayalam News

ലണ്ടന്‍: നൂറ് കണക്കിന് ആളുകളുടെ ജീവനുമായി പറക്കുന്ന വിമാനങ്ങളിലെ പൈലറ്റുമാരില്‍ പകുതിയും ജോലിയ്ക്കിടെ ഉറങ്ങുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. യൂറോപ്യന്‍ കോക്ക്പിറ്റ് അസോസിയേഷന്‍(ഇസിഎ)യാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

സര്‍വ്വേ ഫലമനുസരിച്ച് കോക്ക്പിറ്റിലിരുന്ന് വിമാനം നിയന്ത്രിക്കുന്ന പൈലറ്റുമാരില്‍ മൂന്നിലൊരാള്‍ ജോലിയ്ക്കിടെ ഉറക്കത്തിലേയ്ക്ക് വഴുതി വീഴാറുണ്ട്. അഞ്ചില്‍ നാലു പേരും വിമാനം പറപ്പിക്കുന്നതിനിടെ ക്ഷീണിതരും അലസരുമായി കാണപ്പെടുന്നു.ആസ്‌ത്രേലിയ, സ്വീഡന്‍, ജര്‍മ്മനി, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലെ പൈലറ്റുമാര്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്.

സര്‍വ്വേയില്‍ പങ്കെടുത്ത പൈലറ്റുമാരില്‍ 43 മുതല്‍ 50 ശതമാനം പേരും തങ്ങള്‍ വിമാനം പറപ്പിക്കുന്നതിനിടെ ഉറങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ചു. ഇവരില്‍ പലരും യാത്രയ്ക്കിടെ തങ്ങളുടെ സഹപൈലറ്റും ഉറങ്ങുന്നത് കണ്ടിട്ടുണ്ടെന്നും വെളിപ്പെടുത്തി.

സ്വീഡന്‍, നോര്‍വേ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് സര്‍വ്വേയില്‍ പങ്കെടുത്ത പൈലറ്റുമാരില്‍ ഭൂരിഭാഗവും വിമാനം പറപ്പിക്കുന്നതിനിടെ പിഴവുകള്‍ ഉണ്ടാകുന്നത് ക്ഷീണം മൂലമാണെന്ന് അറിയിച്ചു. ജര്‍മ്മനിയില്‍ നിന്നുള്ള പൈലറ്റുമാരില്‍ 80 ശതമാനം പേരും അച്ചടക്ക നടപടി പേടിച്ച് പല അവസരങ്ങളിലും തങ്ങള്‍ വിമാനം പറപ്പിക്കാന്‍ കഴിയാത്തത്ര ക്ഷീണിതരാണെന്ന കാര്യം മറച്ചു വച്ചുവെന്നും സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2010-2012കാലയളവില്‍ നടത്തിയ സര്‍വ്വേയില്‍ യൂറോപ്പില്‍ നിന്നുള്ള 6,000ത്തിലധികം പൈലറ്റുമാര്‍ പങ്കെടുത്തതായി ഇസിഎ അറിയിച്ചു. യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി(ഇഎഎസ്എ) പൈലറ്റുമാരുടെ ജോലി സമയത്തിലും വിമാന നിയമങ്ങളിലും ചില മാറ്റങ്ങള്‍ വേണമെന്ന് ശുപാര്‍ശ ചെയ്ത് ആഴ്ചകള്‍ക്കുള്ളിലാണ് ഇത്തരമൊരു സര്‍വ്വേ ഫലം പുറത്തു വന്നതെന്നതും ശ്രദ്ധേയമാണ്.

English summary

 One-in-three airline pilots have fallen asleep at the controls of jetliners carrying hundreds of passengers, a new study has claimed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X