ഭര്‍ത്താവിന്റെ മൃതദേഹവുമായി 3വര്‍ഷം
മോസ്‌കോ: മൂന്ന് വര്‍ഷം മുന്‍പ് മരണമടഞ്ഞ ഭര്‍ത്താവിന്റെ മൃതദേഹം ഭാര്യ മുറിയില്‍ സൂക്ഷിച്ചു വച്ചു. മരിച്ചയാള്‍ തിരിച്ചു വരുമെന്ന വിശ്വാസത്താലായിരുന്നു ഇത്. മധ്യ റഷ്യയിലാണ് സംഭവം. തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൂന്ന് വര്‍ഷമായി സൂക്ഷിച്ചുവരുന്ന മൃതദേഹത്തിന്റെ കഥ പുറംലോകമറിഞ്ഞത്.
പെന്തകോസ്ത് മിഷനറിയായിരുന്ന ഭര്‍ത്താവ് 2009ലാണ് മരിച്ചത്. എന്നാല്‍ ഭാര്യയ്ക്ക് ഇതിനോട് പൊരുത്തപ്പെടാനായില്ല. തുടര്‍ന്ന് ഭര്‍ത്താവ് തിരിച്ചു വരുമെന്ന വിശ്വാസത്താല്‍ ഇവര്‍ മൃതദേഹം ദഹിപ്പിക്കാതെ സൂക്ഷിച്ചു വയ്ക്കുകയായിരുന്നു.
ഇവരുടെ കുടുംബം തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചു വന്നത്. അഞ്ചു മക്കളുണ്ട് ഇവര്‍ക്ക്. ഇവരോട് അച്ഛന്‍ തിരിച്ചു വരുമെന്നാണ് അമ്മ പറഞ്ഞിരുന്നത്. അച്ഛന്റെ മൃതദേഹത്തിനരികില്‍ എന്നും മക്കള്‍ പോകുമായിരുന്നു. അച്ഛനോട് സംസാരിച്ചതായും അവര്‍ അമ്മയോട് പറഞ്ഞിരുന്നു. മൃതദേഹം അഴുകുന്നത് വഴിയുണ്ടാകുന്ന ദുര്‍ഗന്ധം അകറ്റാന്‍ ഇവര്‍ എയര്‍ ഫ്രഷ്ണര്‍ ഉപയോഗിച്ചിരുന്നു.












Click it and Unblock the Notifications