കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറുപ്പ് മുണ്ട്, സ്‌കൂളില്‍ സംഘര്‍ഷം

Google Oneindia Malayalam News

Black Mundu
കറുപ്പ് മുണ്ടുടുത്ത് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ ടീച്ചര്‍ വഴക്ക് പറഞ്ഞതിനെത്തുടര്‍ന്ന് സ്‌കൂളില്‍ സംഘര്‍ഷം. കോഴിക്കോട് മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം. ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുത്ത കുട്ടി കറുപ്പുടുത്ത് സ്‌കൂളിലെത്തിയപ്പോള്‍ യൂണിഫോം ധരിച്ച് വരണമെന്ന് ടീച്ചര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന ആരോപിച്ചായിരുന്നു സംഘര്‍ഷം. തുടര്‍ന്ന് സംഭവം പ്രശ്‌നമായതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തുകയും പ്രശ്‌നം അവസാനിപ്പിക്കുകയുമായിരുന്നു.

എന്നാല്‍ പിന്നീട് ഹൈന്ദവസംഘടനയുടെ ആളുകള്‍ എന്ന് അവകാശപ്പെട്ട് സംഘടിച്ചെത്തിയവര്‍ സ്‌കൂളിലെത്തി ഇതിനെ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നം വീണ്ടും രൂക്ഷമായത്. തുടര്‍ന്ന് പുറത്തു നിന്നെത്തിയവരും അധ്യാപകരും തമ്മില്‍ സംഘര്‍ഷമായി. ഇതിനിടയില്‍ ഒരു അധ്യാപകന്റെ ഷര്‍ട്ട് പുറത്തു നിന്നെത്തിയവര്‍ വലിച്ച് കീറിയതായും പറയപ്പെടുന്നു. പ്രശ്‌നം രൂക്ഷമായതോടെ പൊലീസെത്തി ലാത്തിവീശി പുറത്തുനിന്നെത്തിയവരെ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സംഘര്‍ഷമുണ്ടാക്കിയവരില്‍ നാലുപേരെയും ഇവര്‍ വന്ന ചില വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തുടര്‍ന്ന് ആര്‍ ഡി ഒ യുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവരുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇത്തരം സംഭവങ്ങള്‍ സ്‌കൂളില്‍ ഇനി ആവര്‍ത്തിക്കില്ല എന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കി. പൊലീസ് കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ കേസെടുക്കില്ലെന്നും തീരുമാനമായി.

മണ്ഡലകാലത്ത് നാല്‍പ്പത്തൊന്ന് നാളുകള്‍ വ്രതമെടുത്ത് ശബരിമലയ്ക്ക പോകുന്നവര്‍ കറുപ്പുടുക്കുക സാധാരണമാണ്. സ്വകാര്യ ഓഫീസുകളില്‍ പോലും ജീവനക്കാര്‍ കറുപ്പുടുത്ത് എത്താറുണ്ട്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഈ കാലത്ത് കറുപ്പുടുത്ത് എത്തുക സാധാരണമാണ്. ഇതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാകുന്നത് ഇതാദ്യമാണ്.

എന്നാല്‍ പഠനകാര്യങ്ങളില്‍ വിദ്യാര്‍ത്ഥി മോശം പ്രകടനം നടത്തിയത് അധ്യാപിക ചോദ്യം ചെയ്തതിനെത്തുടര്‍ന്ന്് പ്രശ്‌നം വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു. ക്ലാസില്‍ തുടര്‍ച്ചയായി ശ്രദ്ധിക്കാതിരിന്ന കുട്ടിയോട് മാലയിട്ട് അസത്യം പറയരുതെന്ന് പറയുക മാത്രമാണ് അധ്യാപിക ചെയ്തതെന്നും ഇതിനെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞ് മുതലെടുക്കാനും മനപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാനുമാണ് ചിലര്‍ ശ്രമിച്ചതെന്നും അധ്യാപകര്‍ വ്യക്തമാക്കി.

English summary
'Black Dhothi issue' created troubles In govt vocational higher secondary school meenchanda, near kozhikode,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X