കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടവുചാട്ടം: കാസര്‍കോട് സബ്ജയില്‍ അടച്ചുപൂട്ടും

Google Oneindia Malayalam News

കാസര്‍കോട് സബ്ജയില്‍നിന്നും നാലുപ്രതികള്‍ തടവുചാടിയ സംഭവത്തില്‍ സബ്ജയിലില്‍ അടച്ചുപൂട്ടി പ്രതികളെ പിടികൂടാന്‍ ജയില്‍ ഡി ജി പിയുടെ നിര്‍ദ്ദേശം. പ്രതികളെ പിടിക്കാന്‍ സംസ്ഥാന പൊലീസിനൊപ്പം ജയില്‍ ഉദ്യോഗസ്ഥരെയും അയയ്ക്കുന്നതിന് വേണ്ടിയാണ് ജയില്‍ അടച്ചിടുന്നതെന്ന് ജയില്‍ ഡി ജി പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് അറിയിച്ചു. ജയില്‍വകുപ്പ് ഉദ്യോഗസ്ഥരെ പൊലീസിനോടൊപ്പം അന്വേഷണത്തിന് വിടുന്നതിന് മുന്നോടിയായി സബ്ജയിലിലുള്ള മറ്റ് തടവുപുള്ളികളെ കണ്ണൂര്‍ സെട്രല്‍ ജയിലേക്ക് മാറ്റി.

തടവ് ചാടിയ പ്രതികളെ സബ്ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പരിചയമുള്ളതിനാല്‍ ഇവരെ പിടികൂടാന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ സേവനം പൊലീസിന് ഏറെ പ്രയോജനകരമാകുമെന്നതിനാലാണ് ജയില്‍ അടച്ചിട്ട് ഇവരെ അന്വേഷണത്തിനായി നിയോഗിക്കുന്നത്. കാസര്‍കോട് സബ്ജയിലിലെ ഒമ്പത് ജീവനക്കാരെയും അന്വേഷണസംഘത്തോടൊപ്പം വിടും. പ്രതികളെ പിടികൂടിയതിനുശേഷം മാത്രമായിരിക്കും കാസര്‍കോട് സബ്ജയില്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കുകയെന്നും ഡി ജി പി പറഞ്ഞു. സബ്ജയിലില്‍ തടവുപുള്ളികള്‍ ചാടിയത് സംബന്ധിച്ച വിവരങ്ങളും അന്വേഷണപുരോഗതിയും വിലയിരുത്താന്‍ ജയില്‍ സന്ദര്‍ശിക്കുമ്പോഴാണ് ഡി ജി പി ഇക്കാര്യം അറിയിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചയായിരുന്നു ഇരട്ടക്കൊലക്കേസ് പ്രതിയടക്കം നാലുപ്രതികള്‍ ജയില്‍ വാര്‍ഡനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കാസര്‍കോട് സബ്ജയില്‍ചാടിയത്. ഇതില്‍ ഒരാളെ മണിക്കൂറുകള്‍ക്കുശേഷം മഞ്ചേശ്വരത്തെ ബന്ധുവീട്ടില്‍ വച്ചുപിടികൂടി. ബാക്കിയുള്ള മൂന്നുപേര്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പിടികൂടാനുള്ള മൂന്നുപേരില്‍ ഒരാളാണ് ജയില്‍ചാട്ടത്തിന്റെ ആസൂത്രകനെന്നും ഡി ജി പി പറഞ്ഞു. തടവുചാടിയവര്‍ കര്‍ണാടകത്തിലേക്ക് കടക്കാന്‍ ഇടയുള്ളതിനാല്‍ ഇവിടേയ്ക്കും അന്വേഷണം വ്യാപിപ്പിക്കും.

കാസര്‍കോട് സബ്ജയിലില്‍ 73 തടവുകാരുണ്ടായിരുന്നതില്‍ 20 പേരെ കണ്ണൂര്‍ സെന്റര്‍ ജയിലിലേക്ക് നേരത്തെ മാറ്റിയിരുന്നു. ബാക്കിയുള്ള 53 പേരില്‍ 22 പേരെ റിമാന്റ് കാലാവധി കഴിഞ്ഞു വിട്ടയച്ചു. ജയിലില്‍ ഏറ്റവും വിശ്വസ്തരായവരെയാണ് പാചകത്തിന് സഹായികളായി ഉപയോഗിക്കുന്നത്. ഈ അവസരം തന്ത്രപൂര്‍വം വിനിയോഗിക്കുകയായിരുന്നു തടവുചാടിയവര്‍. മതിയായ ജീവനക്കാരില്ലാത്തതാണ് സ്ഥിതിയാണ് തടവുപുള്ളികള്‍ക്ക് ജയില്‍ ചാടാന്‍ സൗകര്യമൊരുക്കിയത്.

കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ ജില്ലാ ജയിലുകള്‍ ഇല്ല. ഇവിടങ്ങളില്‍ സബ്ജയിലുകള്‍ മാത്രമാണുള്ളത്. ഇവിടങ്ങളില്‍ ജില്ലാ ജയിലിന് ആവശ്യമായ സ്ഥലം ലഭിച്ചിട്ടുണ്ടെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. കാസര്‍കോട് ഗുരുവനത്ത് ജില്ലാജയിലിനായി അഞ്ചു ഏക്കര്‍ സ്ഥലം കണ്ടെത്തി സര്‍ക്കാരിന്റെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി കിട്ടിയാല്‍ അഞ്ചുകോടി രൂപ ചെലവില്‍ ജില്ലാ ജയില്‍ പണിയാനാകുമെന്നും ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.

സെന്‍ട്രല്‍ ജയിലുകളിലും ജില്ലാ ജയിലുകളിലും മതിയായ സുരക്ഷാക്രമീകരണവും ആവശ്യത്തിന് ജീവനക്കാരും ഉള്ളതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് കുറവാണ്. എന്നാല്‍ സബ്ജയിലുകളില്‍ ജയില്‍പ്പുള്ളികളുടെ എണ്ണം അനുവദനീയമായ സൗകര്യങ്ങളേക്കാള്‍ വളരെ കൂടുതലുമാണ്.

English summary
A day after four inmates escaped from the sub-jail kasaragod early on Tuesday after stabbing a jail warder, lack of sufficient staff in the congested prison was said to be one of the reasons for the incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X