കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസക്കിനെതിരെ വിജിലന്‍സ് അന്വേഷണം

  • By Ajith Babu
Google Oneindia Malayalam News

Thomas Isaac
തിരുവനന്തപുരം: വാണിജ്യ നികുതി നിയമം ലംഘിച്ചുവെന്ന പരാതിയില്‍ മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ടി.എം. തോമസ് ഐസക്കിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. മന്ത്രിയായിരിക്കെ നിയമം ലംഘിച്ചു കശുവണ്ടി വ്യവസായികള്‍ക്ക് ഇളവ് അനുവദിച്ചെന്ന ഹര്‍ജി പരിഗണിച്ചാണു നടപടി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

തോമസ് ഐസക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേയാണ് അന്വേഷണം. നികുതി, ഫിനാന്‍സ് വകുപ്പുകളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇളവു നല്‍കിയത്. ഇതിലൂടെ ഖജനാവിനു 96.87 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണു ഹര്‍ജിയിലെ ആരോപണം.

തിരുവനന്തപുരം ഫോര്‍ട്ട് സ്വദേശി ഡി. വേണുഗോപാലിന്റെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
തിരുവനന്തപുരം ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി അന്വേഷണോദ്യോഗസ്ഥനോട് ഉത്തരവിട്ടു.

എന്നാല്‍ കശുവണ്ടി മുതലാളിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയായതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റില്‍ ഉള്‍പ്പെടുത്തി ഇളവു നല്‍കിയതെന്ന് തോമസ് ഐസക് പറഞ്ഞു. അന്വേഷണം വരട്ടെയെന്നും അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
In two separate cases, two vigilance courts in the state Friday ordered probes against former state finance minister Thomas Issac.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X