കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ നൂറ്റാണ്ട്‌ സമാധാനത്തിന്റേതാക്കണം:ദലൈലാമ

  • By Shabnam Aarif
Google Oneindia Malayalam News

Dalailama
തിരുവനന്തപുരം: ഇരുപതാം നൂറ്റാണ്ട്‌ ഭീകരതയുടേതാണ്‌ എന്ന്‌ അഭിപ്രായപ്പെട്ട ടിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമ ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ സമാധാനത്തിന്റേതാക്കണം എന്ന്‌ ആഹ്വാനം ചെയ്‌തു. എണ്‍പതാമത്‌ ശിവഗിരി തീര്‍ത്ഥാടന വിളംബരം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്ത ചൊരിച്ചിലിന്റേതും, സംഘര്‍ഷത്തിന്റേതും ആയിരുന്നു ഇരുപതാം നൂറ്റാണ്ട്‌ എന്നും ഇരുപത്തൊന്നാം നൂറ്റാണ്ട്‌ ഇങ്ങനെയാവാതെ നോക്കണം എന്നും അദ്ദേഹം തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ആഭ്യന്തര സംഘര്‍ഷങ്ങളിലും യുദ്ധങ്ങളിലുമായി ആയിരങ്ങളാണ്‌ കൊല്ലപ്പെടുന്നത്‌ എന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള യുദ്ധങ്ങള്‍ മാനവരാശിക്ക്‌ ചേര്‍ന്നതല്ല. ഇനി ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ബാക്കിയുള്ള 88 വര്‍ഷങ്ങള്‍ കൂട്ടായ ശ്രമത്തിലൂടെ സമാധാനത്തിന്റെ നൂറ്റാണ്ടാക്കാന്‍ പരിശ്രമിക്കണം എന്നും ദലൈലാമ ആഹ്വാനം ചെയ്‌തു.

വെള്ളിയാഴ്‌ച തിരുവനന്തപുരത്താണ്‌ ദലൈലാമ വന്നിറങ്ങിയത്‌. നാല്‌ ദിവസത്തെ സന്ദര്‍ശനമാണ്‌ അദ്ദേഹം കേരളത്തില്‍ നടത്തുന്നത്‌. 27ന്‌ അദ്ദേഹം കൊച്ചിയില്‍ നിന്നും ടിബറ്റിലേക്ക്‌ മടങ്ങും.

English summary
The twentieth century was of terror. So we should try together to make the twenty first century a century of peace, says Dalailama.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X