കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ക്രൈസ്തവ സഭ

  • By Ajith Babu
Google Oneindia Malayalam News

തൊടുപുഴ: മാധവ് ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഇടുക്കി രൂപതയിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചു. കര്‍ഷകരെ ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പിന്നിലെന്നും കാര്‍ഷിക മേഖലയേയും ജനങ്ങളെയും ബാധിക്കുന്ന റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു.

റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഇടുക്കിയിലെ കര്‍ഷകര്‍ കുടിയൊഴിയേണ്ടി വരും. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ റിപ്പോര്‍ട്ടില്‍ തീവ്രനിലപാടുകളാണ് മുന്നോട്ട് വയ്ക്കുന്നത്. ഒരു ജനതയെ ഒരു നൂറ്റാണ്ട് പിന്നിലേക്ക് കൊണ്ടുപോകുന്ന ശുപാര്‍ശയാണ് റിപോര്‍ട്ടിലുള്ളത്. ഇത് നടപ്പാക്കിയാല്‍ ഇടുക്കിയിലെ കര്‍ഷകര്‍ കുടിയൊഴിയേണ്ടി വരും. റിപോര്‍ട്ട് ഇടുക്കിയുടെ വികസനത്തെ തന്നെ ബാധിക്കും.

പരിസ്ഥിതി മൗലിക തീവ്രവാദം അംഗീകരിക്കാനില്ലെന്നും അതേ സമയം ഈശ്വര വിശ്വാസത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തെ കാണണമെന്നാണ് സഭയുടെ നിലപാടെന്നും ഇടയലേഖനത്തില്‍ പറയുന്നു.

പശ്ചിമഘട്ടത്തിന്റെ ജൈവ സമ്പത്ത് നിലനിര്‍ത്താനുള്ള വിവിധ നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. പശ്ചിമഘട്ട മേഖലയില്‍ പുതിയ അണക്കെട്ടുകള്‍ പാടില്ലെന്നും 50 വര്‍ഷത്തിലധികം പഴക്കമുള്ള അണക്കെട്ടുകള്‍ പൊളിച്ചുനീക്കണമെന്നും ശിപാര്‍ശയുണ്ട്. ഇതിന് പുറമെ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ രാസവളങ്ങളും കീടനാശിനികളും പൂര്‍ണമായും നിരോധിച്ച് ജൈവ കൃഷി നടപ്പാക്കണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്തു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ കേരളത്തില്‍ മുല്ലപ്പെരിയാര്‍ അടക്കമുള്ള പുതിയൊരു അണക്കെട്ടും നിര്‍മിയ്ക്കാന്‍ കഴിയില്ല. കേരളത്തിലെ പല ജലവൈദ്യുതി പദ്ധതികളും ഉപേക്ഷിക്കേണ്ടിവരും. ഇത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കും.

പരിസ്ഥിതി ദുര്‍ബലമേഖലകളില്‍ രാസവളങ്ങളും കീടനാശിനികളും പൂര്‍ണമായും നിരോധിച്ച് ജൈവ കൃഷി നടപ്പാക്കണമെന്ന നിര്‍ദേശവും പ്രായോഗികമല്ല.

English summary
Catholic church in Kerala today came out against the Madhav Gadgil report on Western Ghats and a Pastoral Letter was read out in churches in Idukki district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X