കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറാഫത്തിന്റെ മൃതദേഹം പുറത്തെടുക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

റാമല്ല: അന്തരിച്ച് എട്ട് വര്‍ഷത്തിന് ശേഷം പാലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറാഫത്തിന്റെ മൃതദേഹം പുറത്തെടുക്കുന്നു. അറാഫത്തിനെ വിഷം കൊടുത്താണ് കൊന്നതെന്ന ആരോപണത്തെക്കുറിച്ച് പരിശോധിയ്ക്കുന്നതിനാണിത്. വെസ്റ്റ് ബാങ്കില്‍ കോണ്‍ക്രീറ്റ് ശവകുടീരത്തില്‍ നിന്നും 27ന് പുറത്തെടുക്കുന്ന മൃതദേഹം ഫ്രഞ്ച്. റഷ്യന്‍, സ്വിസ് സംഘം പരിശോധിയ്ക്കുമെന്ന് പലസ്തീന്‍ അധികൃതര്‍ അറിയിച്ചു.

Arafat

ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ റാമല്ലയിലാണ് അറാഫത്തിന്റെ ഖബറിടം. ഖബറിടം പൊളിക്കാനുള്ള ജോലികള്‍ ഈ മാസം ആദ്യത്തില്‍ തുടങ്ങിയിരുന്നു.ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം അടക്കം ചെയ്യും. 2004 നവംബര്‍ 11ന് പാരിസിലാണ് അറാഫത്ത് അന്തരിച്ചത്. മരണത്തില്‍ അസ്വാഭാവികത കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ ഫ്രഞ്ച് ഡോക്റ്റര്‍മാര്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല.

റേഡിയൊ ആക്റ്റിവ് വസ്തു പൊളോണിയം210 ഉപയോഗിച്ച് അറാഫത്തിനെ ഇസ്രേലി ഏജന്റുമാര്‍ വധിക്കുകയായിരുന്നുവെന്ന് പിന്നീട് ആരോപണമുയര്‍ന്നിരുന്നു. ഇക്കൊല്ലം ആദ്യം അറാഫത്തിന്റെ വസ്ത്രം പരിശോധിച്ച സ്വിസ് സംഘം അതില്‍ പൊളോണിയം210ന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ വിഷം കൊടുത്തു കൊന്നതാണെന്ന വാദം വീണ്ടും ശക്തമായി. തീരെ ചെറിയ അളവില്‍ ശരീരത്തിലെത്തിയാല്‍പ്പോലും മരണകാരണമാകുന്ന വസ്തുവാണ് പൊളോണിയം210. രോഗബാധ മൂലം ഇഞ്ചിഞ്ചായി മരിയ്ക്കുമെങ്കിലും മരണകാരണം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ലോകത്തെ പ്രധാനചാരസംഘടനകളുടെയെല്ലാം രഹസ്യായുധമാണ് പൊളോണിയം 210.

ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അറഫാത്തിന്റെ ഭാര്യ സുഹ പാരിസിലെ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെ അറാഫത്തിന്റെ മരണം കൊലപാതകമായിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് 2012 ജൂലൈയില്‍ അല്‍ജസീറയാണ് പുറത്തുവിട്ടത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ശാസ്ത്രജ്ഞരാണ് പരിശോധനയെ തുടര്‍ന്ന് ഇക്കാര്യം അല്‍ജസീറയോട് വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്നാണ് മൃതദേഹം പരിശോധിയ്ക്കാന്‍ തീരുമാനമായത്.

ഗാസയില്‍ ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തിന് അല്‍പ്പം അയവുണ്ടായതിനിടെയാണ് അറാഫത്തിന്റെ കല്ലറ വീണ്ടും തുറക്കുന്നത്. അറാഫത്തിന്റേതു കൊലപാതകമെന്ന സൂചന ശക്തിപ്പെട്ടാല്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകും.

ഫലസ്തീന്‍ നാഷനല്‍ അതോറിറ്റിയുടെയും പി.എല്‍.ഒ വിന്റെയും ചെയര്‍മാനായിരുന്ന അറഫാത്ത് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ഫലസ്തീന്റെ മോചനത്തിനുവേണ്ടിയായിരുന്നു.

English summary
The remains of former Palestinian leader Yasser Arafat will be exhumed Tuesday as part of a renewed investigation into his death, a Palestinian investigator said Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X