കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധാരണക്കാരന്റെ എതിരാളി രാഷ്ട്രീയക്കാര്‍

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: അഴിമതിക്കെതിരെയുള്ള യുദ്ധത്തിലൂടെ ശ്രദ്ധേയനായ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി (സാധാരണക്കാരന്റെ പാര്‍ട്ടി) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജന്തര്‍മന്ദിറിന്റെ മുന്നില്‍ തടിച്ചുകൂടിയ വന്‍ജനാവലിയെ സാക്ഷിനിര്‍ത്തിയായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപനം.

Aam Admi Party

ഇനിയങ്ങോട്ട് രാഷ്ട്രീയക്കാരും സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷമായി ദുരിതം അനുഭവിക്കുന്ന സാധാരണക്കാരനും തമ്മിലാണ് യുദ്ധം. ഈ അവസരത്തില്‍ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയാണ് ഞാന്‍. അതില്‍ നിങ്ങള്‍ എന്നെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ കേജ്‌രിവാള്‍ പറഞ്ഞു. 1949 നവംബര്‍ 26നാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്. അതിനാലാണ് പാര്‍ട്ടി രൂപീകരിക്കാന്‍ ആ ദിവസം തന്നെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച സ്ഥാപകാംഗങ്ങളായ മുന്നൂറോളംപേര്‍ പങ്കെടുത്ത യോഗത്തിലാണ് പാര്‍ട്ടിയുടെ പേര് തീരുമാനിച്ചത്.

അരവിന്ദ് കേജ്‌രിവാള്‍ ദേശീയ കണ്‍വീനറും പങ്കജ് ഗുപ്ത ദേശീയ സെക്രട്ടറിയും കൃഷ്ണകാന്ത് ട്രഷററുമായ ഭരണ സമിതിയും നിലവില്‍ വന്നു. പ്രശാന്ത് ഭൂഷണ്‍, മനീഷ് ശിശോദിയ, ദിനേഷ് വഗേല, സഞ്ജയ് സിംഗ്, ഗോപാല്‍ റായി, കുമാര്‍ വിശ്വാസ് എന്നിവരടങ്ങുന്ന 23 അംഗ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

ഹസാരെയുടെ നേതൃത്വത്തില്‍ ആഗസ്തില്‍ ദില്ലിയില്‍ നടന്ന സമരത്തിനുശേഷമാണ് പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ കെജ്‌രിവാള്‍ തീരുമാനിച്ചത്. രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരണത്തെ ഹസാരെ എതിര്‍ത്തതോടെ തീരുമാനവുമായി കെജ്‌രിവാള്‍ മുന്നോട്ടുപോവുകയായിരുന്നു.

English summary
Arvind Kejriwal today formally launched his ‘Aam Admi Party’, saying now the fight will be between leaders and the common man who has been suffering for the past 65 years since Independence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X