കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം മണിയുടെ ജാമ്യം വൈകും

  • By Shabnam Aarif
Google Oneindia Malayalam News

MM Mani
ഇടുക്കി: സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ നവംബര്‍ 30, വെള്ളിയാഴ്‌ചയിലേക്ക്‌ മാറ്റി. തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ ആണ്‌ മണിയുടെ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്‌.

അഞ്ചേരി ബേബി വധക്കേസില്‍ ആണ്‌ എംഎം മണി അറസ്റ്റിലായിരിക്കുന്നത്‌. ആദ്യം നെടുങ്കണ്ടം ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ്‌ മേല്‍കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്‌.

അതേസമയം, ഈ കേസിലെ മറ്റു പ്രതികളെയും ഉടന്‍ തന്നെ അറസ്റ്റ്‌ ചെയ്‌തേക്കും എന്നാണ്‌ ലഭിച്ചിരിക്കുന്ന സൂചന. പാമ്പപാറ കുട്ടന്‍, ഒജി മദനന്‍ എന്നിവരാണ്‌ ഈ കേസില്‍ ഇനി അറസ്റ്റ്‌ ചെയ്യാനുള്ള പ്രതികള്‍.

വിവാദമായ മണക്കാട്‌ പ്രസംഗത്തിന്റെ പേരില്‍ മണിയെ അറസ്റ്റ്‌ ചെയ്യുന്നത്‌ വൈകും എന്നൊരു റിപ്പോര്‍ട്ടും ഉണ്ട്‌. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ ജനറലിന്റെ നിയമോപദേശം ലഭിച്ചതിന്‌ ശേഷം മാത്രമായിരിക്കും അറസ്റ്റ്‌ ഉണ്ടാവുക.

ഇതിനിടെ എംഎം മണിയെ ആദ്യം ശിക്ഷിച്ചിരിക്കുന്നത്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎം തന്നെയാണ്‌ എന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. വിവാദമുയര്‍ന്നപ്പോള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത്‌ നിന്നും മണിയെ നീക്കിയെ പാര്‍ട്ടി നടപടിയെ കുറിച്ചാണ്‌ തിരുവഞ്ചൂര്‍ പറഞ്ഞത്‌.

English summary
The court has adjourned the consideration of MM Mani's petition for bail to November 30th, Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X