നാടകാചാര്യന്‍ പികെ വേണുകുട്ടന്‍ നായര്‍ അന്തരിച്ചു

മികച്ച നാടക സംവിധായകനുള്ള കേരള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം 4 തവണ നേടിയിട്ടുണ്ട് പികെ വേണുക്കുട്ടന്‍ നായര്‍. അതുപോലെ കേരള സംഗീത നാടക അക്കാദമി നാടകരംഗത്തിന് നല്‍കിയ സംഭാവകള്‍ക്ക് ആദരിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമിയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് പികെ അപ്പുക്കുട്ടന്‍ നായര്‍. കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആകെ 95 നാടകങ്ങള്‍ സംവിധാനം ചെയ്‌തിട്ടുള്ള വേണുക്കുട്ടന്‍ നായരാണ് അന്നാ കരിനീന, ഒഥല്ലോ, കിങ് ലിയര്‍ തുടങ്ങിയ വിശ്വസാഹിത്യ കൃതികള്‍ മലയാലി നാടക പ്രേക്ഷകര്‍ക്ക് മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത്.
ഇരുപതാം വയസ്സില്‍ നാടക നടനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം അടൂര്‍ ഗോപാലകൃഷ്‌ണന്റെ സ്വയംവരത്തിലൂടെയാണ് സിനിമാ ആഭിനയത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. 30ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഉള്‍ക്കടല്‍, സ്വപ്‌നാടനം, ഒരു ചെറു പുഞ്ചിരി എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു.












Click it and Unblock the Notifications