കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ചര്‍ച്ചയില്ല;യെഡിയൂരപ്പ ഉടക്കുന്നു

  • By Shabnam Aarif
Google Oneindia Malayalam News

Yeddyurappa
ബാംഗ്ലൂര്‍: ബിജെപി നേതൃത്വത്തിന്റെ സമീപനത്തില്‍ നിരാശയുണ്ടെന്നും പാര്‍ട്ടി നേതൃത്വവുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക്‌ ഇല്ല എന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ്‌ യെഡിയൂരപ്പ.

ബിജെപി വിട്ട്‌ പുതിയ പാര്‍ട്ടി ഉണ്ടാക്കും എന്ന്‌ പരസ്യമായി പ്രഖ്യാപിച്ചതിനു ശേഷവും പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത്‌ നിന്നും അനുകൂലമായ നീക്കം ഉണ്ടാകും എന്ന്‌ പ്രത്യാശയുണ്ടായിരുന്ന യെഡിയൂരപ്പയുടെ സ്വരത്തില്‍ ഇതാദ്യമായി നിരാശ പ്രതിഫലിക്കുന്നു.

പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ 50 മുതല്‍ 60 വരെ എംഎല്‍എമാര്‍ തനിക്കൊപ്പം വരും എന്ന്‌ യെഡിയൂരപ്പ അവകാശപ്പെട്ടു. തനിക്കെതിരെ ഉയരുന്നത്‌ വ്യാജമായ ആരോപണങ്ങളായതിനാല്‍ ഒന്നിനെ കുറിച്ചും വേവലാതി പെടുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സദാനന്ദ ഗൗഡയും രാജി വെച്ച്‌ തന്നോടൊപ്പം വരാം എന്ന്‌ വാക്ക്‌ തന്നിരുന്നു എന്നും, പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം അതിന്‌ അനുവദിച്ചില്ല എന്നും യെഡിയൂരപ്പ ആരോപിച്ചു.

സദാനന്ദ ഗൗഡയെയും, ജഗദീഷ്‌ ഷെട്ടാറിനെയും മുഖ്യമന്ത്രി പദത്തില്‍ എത്തിച്ചത്‌ താനാണ്‌ എന്നും യെഡിയൂരപ്പ അവകാശപ്പെട്ടു. അതുപോലെ ബിജിപി മന്ത്രിമാര്‍ തന്നെ വന്ന്‌ കാണും എന്നും, തന്നെ പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നിയോഗിക്കും എന്നും നിധിന്‍ ഗഡ്‌കരി ഉറപ്പ്‌ നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

English summary
Former Karnataka Chief Minister BS Yeddyurappa says he is disappointed with the BJP leadership and will have no further discussions with anyone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X