അഞ്ചേരി ബേബി വധം, കുട്ടനും മദനനും അറസ്റ്റില്‍
തൊടുപുഴ: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ പാമ്പുപാറ കുട്ടനെയും മൂന്നാം പ്രതിയായ ഒജി മദനനെയും അറസ്റ്റ് ചെയ്തു. രാവിലെ ഏഴുമണിയോടെ ഉടുമ്പന്‍ചോല ചെമ്മണ്ണാറിലെ വീട്ടില്‍ നിന്നാണ് കുട്ടനെ അറസ്റ്റ് ചെയ്തത്. ഒജി മദനന്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗമാണ്.
രണ്ടാം പ്രതിയും ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയുമായ എംഎം മണിയെ നവംബര്‍21ന് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യാതെ മണിയെ മാത്രം അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ ആരോപിച്ചിരുന്നു.
വധക്കേസുമായി ബന്ധപ്പെട്ട് പ്രതികളോട് നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പോലിസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമോപദേശം അനുസരിച്ച് പ്രതികള്‍ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് മറുപടി നല്‍കിയതോടെയാണ് പോലിസ് അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോയത്.
മണക്കാട് വെച്ച് എംഎം മണി നടത്തിയ വിവാദപ്രസംഗമാണ് അഞ്ചേരി വധക്കേസ് പുനരന്വേഷിക്കാന്‍ പോലിസിനെ പ്രേരിപ്പിച്ചത്. മണിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ 22ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications