കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുവയെ കുടുക്കാന്‍ കരിവീരന്മാര്‍

  • By Ajith Babu
Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി: ദൗത്യസംഘത്തിന്റെ വരവ് മണത്തറിഞ്ഞ് 'ഒളിവില്‍പ്പോയ' കടുവയെ പിടികൂടാന്‍ ബന്ദിപ്പൂരില്‍ നിന്ന് ആനകളെത്തുന്നു. ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ നിന്നും രണ്ട് താപ്പാനകളും രണ്ട് മൃഗഡോക്ടരമാരുമടങ്ങുന്ന സംഘമാണ് വയനാട്ടിലേക്കെത്തുന്നത്.

Tiger

കടുവകളടക്കമുള്ള വന്യജീവികളെ കെണിയില്‍പ്പെടുത്താനും തുരത്താനുമൊക്കെ പരിശീലനം ലഭിച്ച ആനകളാണ് വരുന്നത്. വനംവകുപ്പിന്റെ അഭ്യര്‍ത്ഥനപ്രകാരം കടുവശല്യം രൂക്ഷമായ വെളുതൊണ്ടി, നായ്ക്കട്ടി, പിലാക്കാവ് തുടങ്ങിയ മേഖലകളിലാണ് ആനകളെ രംഗത്തിറക്കുക. കാട്ടിലൊളിച്ച കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടിവെയ്ക്കാനായി ഡോക്ടര്‍ാര്‍ ആനപ്പുറത്തുണ്ടാവും.

അടിക്കാടുകള്‍ ഏറെയുള്ള വനമേഖലയില്‍ ഒളിച്ചിരിയ്ക്കുന്ന കടുവയെ പിടിയ്ക്കാനുള്ള ശ്രമം ദുഷ്‌ക്കരമായതിനാലാണ് വനംവകുപ്പ് ആനകളെ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതിനൊപ്പം കടുവയുടെ സഞ്ചാരപഥമെന്ന് കരുതുന്ന ഇടങ്ങളില്‍ എട്ട് ക്യമാറകളും വനംവകുപ്പ് സ്ഥാപിച്ചു.

അതേസമയം കടുവയെ കെണിവച്ചു പിടിയ്ക്കാനുള്ള കര്‍ണാടകസംഘത്തിന്റെ ശ്രമങ്ങളും ഒരുവശത്ത് തുടരുന്നുണ്ട്. കേരര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ ആക്ഷന്‍ ഫോഴ്സിനൊപ്പം കേരളത്തില്‍ നിന്നുള്ള വനപാലകരുടെ സംഘവും കടുവയെ പിടിയ്ക്കാനുള്ള ദൗത്യത്തില്‍ പങ്കാളികളാണ്.

English summary
Two elephants from Bandipur joined to capture the tiger.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X