കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പത്തില്‍ പൂപ്പല്‍:ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • By Shabnam Aarif
Google Oneindia Malayalam News

High Court
കൊച്ചി: ശബരിമലയിലെ പ്രസാദമായ അപ്പത്തില്‍ പൂപ്പല്‍ കണ്ടതിയതില്‍ സംസ്ഥാന സര്‍ക്കാറിനും, ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. ശബരിമലയിലെ പ്രസാദമായ അരവണയുടെയും, അപ്പത്തിന്റെയും നിര്‍മ്മാണത്തില്‍ ശുചിത്വം ഉറപ്പ്‌ വരുത്തണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

അരവണ പാക്കിങ്‌ മെഷീനുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന്‌ പരിശോധിക്കണം എന്ന്‌ ആവശ്യപ്പെട്ട ഹൈക്കോടതി അപ്പത്തിലെ പൂപ്പല്‍ ബാധയെ കുറിച്ച്‌ വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാറിനോടും ആവശ്യപ്പെടുകയും ചെയ്‌തു.

ശബരിമലയില്‍ സാമാന്തര ഭരണ കേന്ദ്രങ്ങള്‍ ഉള്ളതായി നിരീക്ഷിച്ച കോടതി ദേവസ്വം ചീഫ്‌ കമ്മീഷ്‌ണറുടെ അധികാരമെന്താണെന്ന്‌ വ്യക്തമാക്കണം എന്നും ആവശ്യപ്പെട്ടു.

മാധ്യമങ്ങള്‍ അപ്പത്തില്‌ പൂപ്പല്‍ കണ്ട വാര്‍ത്ത പെരുപ്പിച്ച്‌ കാണിച്ചു എന്ന്‌ ആരോപിച്ചുകൊണ്ട്‌ കോടതി മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം ഹൈക്കോടതി തള്ളി. മാധ്യമങ്ങള്‍ സ്‌തുത്യര്‍ഹമായ സേവനമാണ്‌ നടത്തുന്നത്‌ എന്നാണ്‌ കോടതി നീരീക്ഷിച്ചത്‌.

ഇതിനിടയില്‍ അപ്പത്തിലെ പൂപ്പല്‍ അപകടകരാമാം വിധം വിഷാംശം കലര്‍ന്നതല്ല എന്നാണ്‌ അനൗദ്യോഗികമായി തനിക്ക്‌ ലഭിച്ച റിപ്പോര്‍ട്ട്‌ എന്ന്‌ ദേവസ്വം മന്ത്രി വിഎസ്‌ ശിവകുമാര്‍ അറിയിച്ചു.

English summary
High Court criticizes the Devaswam Board and the Government on the poisonous prasadam of Shabarimala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X